മമത ബാനര്‍ജിയുടെ അനന്തരവന്റെ പരാമര്‍ശം വിവാദത്തില്‍: വെല്ലുവിളിക്കുന്നവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കും

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി നടത്തിയ ഭീഷണി പരാമര്‍ശം അല്‍പ്പം കടന്നു പോയി. തൃണമൂല്‍ കോണ്‍ഗ്രസിനെ വെല്ലുവിളിയ്ക്കുന്നവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നും കൈകള്‍ വെട്ടിമാറ്റുമെന്നുമാണ് അഭിഷേകിന്റെ ഭീഷണി. ബസിര്‍ഹാത്ത് ടൗണില്‍ നടന്ന പരിപാടിയ്ക്കിടെയാണ് അഭിഷേക് വായില്‍വന്നതെല്ലാം തട്ടിവിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസും കഴിവ് തെളിയിച്ചവരാണ്. ബംഗാള്‍ ജനതയുടെ വികാരത്തിന് മുറിവേറ്റാല്‍ ഞങ്ങള്‍ അക്കാര്യം അവഗണിയ്ക്കില്ലെന്നും അഭിഷേക് പറഞ്ഞു.
ഏതായാലും അഭിഷേകിന്റെ പരാമര്‍ശത്തില്‍ പശ്ചിമബംഗാളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അഭിഷേകിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അഭിഷേകിന്റെ പ്രസ്താവനയെ കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് അയാള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. പ്രസ്താവന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡി.എന്‍.എയുടെ പ്രതിഫലനമാണെന്നും ഇതാണ് ടി.എം.സിയില്‍ നിന്നും അവരുടെ നേതാക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു.
അഭിഷേകിന്റെ വിവാദ പ്രസ്താവനയില്‍ തനിക്ക് അത്ഭുതമൊന്നും ഇല്ലെന്നും തൃണമൂലിന്റെ മനസിലിരുപ്പാണ് അയാളിലൂടെ പുറത്തുവന്നതെന്നും സി.പി.ഐ(എം) നേതാവ് സുജന്‍ ചക്രബര്‍ത്തി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























