Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിഐഎസ്എഫിന് ആശ്വസിക്കാം: വിമാനത്താവള സുരക്ഷയ്ക്ക് പ്രത്യേക സേന വേണ്ടെന്ന് ബിസിഎസ്

24 JUNE 2015 12:33 PM IST
മലയാളി വാര്‍ത്ത.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷക്ക് നിയോഗിച്ചിരുന്ന സിഐഎസ്എഫ് ഭടന്‍മാര്‍ തന്നെ അവിടെ അഴിഞ്ഞാട്ടം നടത്തിയ സംഭവം സേനക്കുണ്ടാക്കിയ മാനക്കേട് ചില്ലറയല്ല. അതിനു പിന്നാലെയാണ് സേനയില്‍ നിന്നും വിമാനത്താവള സുരക്ഷ മാറ്റണെമെന്ന ആവശ്യം ശക്തമായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. സംസ്ഥാനത്തെ മൂന്ന് എയര്‍പോര്‍ട്ടുകളുടെയും സുരക്ഷഏറ്റെടുക്കാന്‍ കേരള പൊലീസ് തയാറാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ഏതായാലും അതിനെയെല്ലാം തള്ളിക്കൊണ്ട് വിമാനത്താവള സുരക്ഷയ്ക്ക് പ്രത്യേക സേന വേണ്ടെന്ന് ബിസിഎസ് വ്യക്തമാക്കി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിസിഎസ് ഇക്കാര്യം വ്യക്തമാക്കിയത്. സിഐഎസ്എഫിന്റെ പ്രവര്‍ത്തന പരിചയം അവഗണിക്കാനാവില്ലെന്നും പുതിയ സേന ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നമാണ് ബിസിഎസിന്റെ വാദം .
അതേസമയം കരിപ്പൂരില്‍ അറസ്റ്റിലായ എല്ലാവരും സസ്‌പെന്‍ഷനിലായെന്നാണ് സിഐഎസ്എഫ്. 55 ലക്ഷം രൂപയുടെ നഷ്ടമെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്നും സിഐഎസ്എഫ് പറയുന്നു. വിമാനത്താവളത്തിലെ ആകെ നഷ്ടം 30,000 രൂപയുടേത് മാത്രം. പാര്‍ലമെന്ററി സമിതി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്. കരിപ്പൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവള സുരക്ഷയില്‍നിന്ന് സിഐഎസ്എഫിനെ ഘട്ടം ഘട്ടമായി പിന്‍വലിക്കണമെന്ന നിര്‍ദേശം വ്യോമയാന മന്ത്രാലയം മുന്നോട്ട് വച്ചിരുന്നു.
കരിപ്പൂരില്‍ സിഐഎസ്എഫും എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ കീഴിലെ ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സിഐഎസ്എഫ് ജവാന്‍ മരിച്ചിരുന്നു. പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായിരുന്നെങ്കിലും ഭടന് വെടിയേറ്റതോടെ ജവാന്‍മാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (1 hour ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (1 hour ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (1 hour ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (2 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (2 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (2 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (2 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (3 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (3 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (3 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (3 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (3 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (3 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (3 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (3 hours ago)

Malayali Vartha Recommends