Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിനെതിരെ രാഷ്ട്രം പോരാടുമ്പോള്‍, പല മുഖ്യധാരാ മാധ്യമങ്ങളും പ്രതിപക്ഷ കക്ഷികളും നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമായ റിപ്പോര്‍ട്ടുകളിലൂടെ ജനവികാരം കേന്ദ്ര ഗവണ്‍മെന്റിനെതിരായി തിരിക്കാന്‍ പരമാവധി ശ്രമിക്കുന്നു

24 APRIL 2021 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിനെതിരെ രാഷ്ട്രം പോരാടുമ്പോള്‍, പല മുഖ്യധാരാ മാധ്യമങ്ങളും പ്രതിപക്ഷ കക്ഷികളും നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമായ റിപ്പോര്‍ട്ടുകളിലൂടെ ജനവികാരം കേന്ദ്ര ഗവണ്‍മെന്റിനെതിരായി തിരിക്കാന്‍ പരമാവധി ശ്രമിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

 

അവര്‍ക്ക് വീണു കിട്ടിയ ഒരു പിടിവള്ളിയാണ് രാജ്യവ്യാപകമായി ഉണ്ടെന്നു പറയപ്പെടുന്ന ഓക്സിജന്‍ അഥവാ പ്രാണവായുവിന്റെ ക്ഷാമം. എന്തിന്, ഓക്‌സിജന്‍ പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് പാക് പൗരന്‍മാര്‍ വരെ.

 

 


ട്വിറ്ററില്‍ ഇന്ത്യ നീഡ്‌സ് ഓക്‌സിജന്‍ എന്ന ഹാഷ്ടാഗും ട്രെന്‍ഡിങ്ങിലായി. ഇനി എന്താണ് ഇതു സംബന്ധിച്ച യാഥാര്‍ത്ഥ്യമെന്തെന്നു പരിശോധിച്ചു നോക്കാം. ഭാരതം യഥാര്‍ത്ഥത്തില്‍ മെഡിക്കല്‍ ഓക്സിജന്‍ വേണ്ടതിലധികം ഉല്‍പാദിപ്പിക്കുന്ന ഒരു രാഷ്ട്രമാണ്. കോവിഡ് മഹാമാരിക്കു മുമ്പ് സാധാരണ ഗതിയില്‍ പ്രതിദിനം ഏതാണ്ട് 700 മെട്രിക് ടണ്‍ ഓക്സിജന്‍ ആവശ്യമായിരുന്നെങ്കില്‍, കോവിഡിന്റെ ആദ്യ വേവിന്റെ സമയത്ത് അത് 2800 മെട്രിക് ടണ്ണോളമായി ഉയരുകയും വളരെ ഫലപ്രദമായി തന്നെ നാം ആ അധിക ആവശ്യം നിറവേറ്റുകയും ചെയ്തു. ഈ അധിക ആവശ്യം പിന്നീട് ചുരുങ്ങി വരികയും ചെയ്തു.


എന്നാല്‍ ഇപ്പോള്‍ അത് വീണ്ടും ഉയര്‍ന്ന് പ്രതിദിനം 5000 മെട്രിക് ടണ്ണിനു മുകളിലായി. നമ്മുടെ ഉല്‍പ്പാദനശേഷിയാവട്ടെ 7000 മെട്രിക് ടണ്ണിനു മുകളിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ഗവണ്‍മെന്റ് പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുക, ഉള്ളവയുടെ ശേഷി വര്‍ദ്ധിപ്പിക്കുക, വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജന്‍ മെഡിക്കല്‍ ഉപയോഗത്തിനായി വഴിതിരിച്ചുവിടുക, കയറ്റുമതി നിരോധിക്കുക തുടങ്ങി സാധ്യമായ എല്ലാ വഴികളും ഇതിനായി ഉപയോഗിക്കുകയുണ്ടായി.

 

ഓക്സിജന്‍ സംഭരണശേഷിയാവട്ടെ അരലക്ഷം മെട്രിക് ടണ്ണിനു മുകളില്‍ എത്തിക്കുകയും ചെയ്തു. ഇതിനിടയില്‍ മറ്റൊരു വാദഗതിയും ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രചരിപ്പിക്കപ്പെട്ടു. രാജ്യത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന ഓക്സിജനില്‍ എതാണ്ട് 2500 മെട്രിക് ടണ്ണോളം ഇപ്പോഴും അവശ്യ സര്‍വീസുകളായ ഏതാണ്ട് ഒന്‍പതോളം വ്യവസായങ്ങള്‍, ചില മെഡിക്കല്‍, പെടോളിയം വ്യവസായങ്ങളും, ന്യൂക്ലിയാര്‍ പ്ലാന്റ് തുടങ്ങിയവയും, ഉപയോഗിയ്ക്കുന്നുവെന്നാണ് അവരുടെ പരാതി. എന്നാല്‍ ഇതു സംബന്ധിച്ച് ഓദ്യോഗിക വിശദീകരണമൊന്നും ഉണ്ടായിട്ടില്ല.

 

 

 


ഒരു കാര്യം വ്യക്തമാണ്. ഓക്സിജന്‍ ഉല്‍പാദനത്തിലെയും ഉപഭോഗത്തിലെയും വിടവ് (അഥവാ എന്തെങ്കിലും ഉണ്ടെങ്കില്‍) അത് നികത്തുന്നതിന് രാജ്യത്തെ പ്ലാന്റുകളുടെ സംഭരണശേഷി കണക്കാക്കി ഏതാണ്ട് അരലക്ഷം എം.ടി മെഡിക്കല്‍ ഓക്സിജന്‍ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചു.

 എന്നാല്‍ ഇപ്രകാരം അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന ഓക്സിജന്‍ സമയബന്ധിതമായി പോയിന്റ് ഓഫ് കെയര്‍ - അതായത് രോഗിയുടെ മാസ്‌ക് അഥവാ വെന്റിലേറ്ററിന് അടുത്തുവരെ എത്തുന്നതിന് പല പ്രായോഗിക വൈഷമ്യങ്ങളും സര്‍ക്കാര്‍ നേരിട്ടു. ഒന്നാമതായി മെഡിക്കല്‍ ഓക്സിജന്റെ വിപണനവും ട്രാന്‍സ്പോര്‍ട്ടേഷനും കേന്ദ്ര ഗവ നേരിട്ട് നിയന്ത്രിച്ചിരുന്നില്ല. പല ഉല്‍പാദകരും തങ്ങളുടെ ഉപഭോക്താക്കളുമായി ആശുപത്രികളടക്കം നേരിട്ട് ഇടപെടുകയായിരുന്നു പതിവ്.

 

 


കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ പല സംസ്ഥാന സര്‍ക്കാരും ആഭ്യന്തര ആവശ്യത്തിനായി ഓക്സിജന്‍ അധികമായി സൂക്ഷിക്കുവാന്‍ ഉല്‍പാദകരോട് ആവശ്യപ്പെടുകയും അത് മറ്റു ചില സ്റ്റേറ്റുകളില്‍ ഓക്സിജന്‍ ക്ഷാമത്തിനു കാരണമാകുകയും ചെയ്തു. ആശുപത്രികളും ഡല്‍ഹി സര്‍ക്കാരും സ്വഭാവികമായി കോടതിയുടെ ഇടപെടല്‍ തേടുകയും ചെയ്തു. ഇക്കാര്യത്തില്‍ ഡല്‍ഹി ഗവണ്‍മെന്റിന്റെ കെടുകാര്യസ്ഥത ഞെട്ടിക്കുന്നതാണ്. പിഎം കെയര്‍ ഫണ്ടില്‍ നിന്നും തുകയനുവദിച്ച 8 പിഎസ്എ, ഓക്സിജന്‍ പ്ലാന്റുകളില്‍ ഒന്നു മാത്രമാണ് ഇതുവരെ പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നത്.

 

 

 

ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം മെഡിക്കല്‍ ഓക്സിജന്റെ വിതരണം കേന്ദ്രം നേരിട്ട് നിര്‍വഹിക്കുവാന്‍ തീരുമാനിക്കുകയും അതിനായി ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. വിവിധ സ്റ്റേറ്റുകളെയും, വ്യാവസായിക ഓക്സിജന്റെ നിര്‍മ്മാതാക്കളുടെ പ്രതിനിധികളെയും റോഡ് ട്രാന്‍സ്പോര്‍ട്ട്, റെയില്‍വേ തുടങ്ങിയവയും ഈ കമ്മറ്റിയില്‍ അംഗങ്ങളായിരിക്കും. കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ച് മെഡിക്കല്‍ ഓക്സിജന്റെ ദ്രുതഗതിയിലുള്ള നീക്കത്തിന് സര്‍ക്കാര്‍ നീക്കവും തുടങ്ങി.

 

ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമുള്ള 'ഗ്രീന്‍ കോറിഡോര്‍'. വഴിയായി റെയില്‍ മുഖാന്തിരം ദ്രവീകൃത ഓക്സിജന്‍ ടാങ്കറുകള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. ഭാരതീയ വ്യോമസേനയുടെ പ്രധാനട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ കാലിയായ ടാങ്കറുകള്‍ തിരികെ പ്ലാന്റുകളിലേക്ക് എത്തിക്കുവാന്‍ സഹായിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (3 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (17 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (33 minutes ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (45 minutes ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (11 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (11 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (12 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (13 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (13 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (13 hours ago)

Malayali Vartha Recommends