ഓക്‌സിജന്‍ ക്ഷാമവും അതിരൂക്ഷമായതോടെ മുഖ്യമന്ത്രിമാരോട് അഭ്യര്‍ത്ഥനയുമായി കെജ്‌രിവാള്‍

കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓക്‌സിജന്‍ ക്ഷാമവും അതിരൂക്ഷമായതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് അഭ്യര്‍ത്ഥന സന്ദേശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അധികമുളള ഓക്‌സിജന്‍ ദേശീയ തലസ്ഥാനത്തേക്ക് തിരിച്ചുവിടണമെന്ന് അഭ്യര്‍ത്ഥിച്ചാണ് മുഖ്യമന്ത്രിമാര്‍ക്ക് കെജ്‌രിവാള്‍ സന്ദേശമയച്ചത്.അധികമായി ഓക്‌സിജന്‍ ഉണ്ടെങ്കില്‍, ഡല്‍ഹിക്ക് ഓക്‌സിജന്‍ നല്‍കണമെന്ന് മറ്റ് മുഖ്യമന്ത്രിമാരോട് അഭ്യര്‍ത്ഥിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും, കോവിഡ് അതിരൂക്ഷമായതോടെ ലഭ്യമായ എല്ലാ സൗകര്യങ്ങളും അപര്യാപ്തമാകുകയാണ്.' അദേഹം ട്വീറ്ററില്‍ കുറിച്ചു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 20,000ത്തിലധികം കോവിഡ് കേസുകളാണ് പ്രതിദിനം ഡല്‍ഹിയില്‍ സ്ഥിരീകരിക്കുന്നത്.വെള്ളിയാഴ്ച 348 മരണവും രാജ്യതലസ്ഥാനത്ത് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 24,331 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഓക്‌സിജന്‍ കിട്ടാതെ ഇന്ന് ഡല്‍ഹിയില്‍ 25 മരണവമാണ് സംഭവിച്ചത്.
https://www.facebook.com/Malayalivartha


























