കോവിഡ് വ്യാപനം; തമിഴ്‌നാട്ടില്‍ നാളെ സമ്പൂർണ്ണ ലോക്ക്ഡൗണ്‍

തമിഴ്‌നാട്ടില്‍ നാളെ (ഞായറാഴ്ച) പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഞായറാഴ്ച സമ്ബൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സേവനങ്ങള്‍, പച്ചക്കറികള്‍, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകളും സിനിമ തിയറ്ററുകളും മാളുകളുമെല്ലാം അടച്ചിടാനും തീരുമാനമായിരിക്കുന്നു. കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. രാത്രി കര്‍ഫ്യൂ കൂടാതെ, വിനോദസഞ്ചാരികള്‍ക്ക് വിലക്ക്, അവശ്യ സേവനങ്ങള്‍ ഒഴിവാക്കി ഞായറാഴ്ചകളിലെ സെമി ലോക്ക്ഡൗണ്‍ തുടങ്ങി നിരവധി നിയന്ത്രണങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതേസമയം ഹോട്ടലുകളില്‍ നിന്നും ഭക്ഷണ ശാലകളില്‍ നിന്നും ഹോം ഡെലിവറി സംവിധാനം ഉണ്ടാകും. നിലവില്‍ സംസ്ഥാനത്ത് 95,048 സജീവ കേസുകളാണ് ഉള്ളത്.
ചോര വാര്‍ന്നു കിടക്കുന്നതു യാത്രക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നു രണ്ടു കണ്ടക്ടര്‍മാര്‍ തന്നെയാണ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. വീണു പരുക്കേറ്റു എന്നാണു പറഞ്ഞതെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിച്ചു. അതുകൊണ്ടു തന്നെ സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. മുറിവു വച്ചു കെട്ടിയശേഷം ഇയാളെ പറഞ്ഞയയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























