മഹാരാഷ്ട്രയില്‍ മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച് 7 പേര്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ യവത്മല്‍ ജില്ലയിലെ വാനിയില്‍ മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് മദ്യവില്പന നിരോധിച്ചിരുന്നു. ഇതോടെയാണ് ഒരു സംഘം യുവാക്കള്‍ സാനിറ്റൈസര്‍ വാങ്ങി കുടിച്ചത്.
30 മില്ലി ലിറ്റര്‍ സാനിറ്റൈസര്‍ 250 മില്ലി ലിറ്റര്‍ മദ്യത്തിന്റെ ലഹരി നല്‍കുമെന്ന് യുവാക്കളെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കള്‍ അഞ്ച് ലിറ്റര്‍ സാനിറ്റൈസര്‍ വാങ്ങി വെള്ളിയാഴ്ച രാത്രി പാര്‍ട്ടി നടത്തിയത്. എന്നാല്‍, സാനിറ്റൈസര്‍ കുടിച്ചതിന് പിന്നാലെ ഓരോരുത്തര്‍ക്കും ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. ഛര്‍ദ്ദിക്കുകയും തളര്‍ന്നു വീഴുകയും ചെയ്തു. തുടര്‍ന്ന് യുവാക്കളെ വാനി സര്‍ക്കാര്‍ റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഓരോരുത്തരായി മരണത്തിന് കീഴടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha


























