പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യും.... പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യും. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. രാവിലെ 11 മണിയ്ക്കാണ് അദ്ദേഹം ജനങ്ങളോട് സംസാരിക്കുക.
മന്‍ കീ ബാത്തിന്റെ 76 -ാം പതിപ്പാണ് ഇന്ന് നടക്കുക. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച്ചയാണ് മന്‍ കീ ബാത്തിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ഓള്‍ ഇന്ത്യ റേഡിയോയുടെ യൂട്യൂബ് ചാനല്‍, ഡിഡി ന്യൂസ്, പിഎംഒ എന്നിവയിലൂടെ മന്‍ കീ ബാത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടാകും.
കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സുപ്രധാന വിവരങ്ങള്‍ അദ്ദേഹം ജനങ്ങളോട് പങ്കുവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
ജനങ്ങളുടെയും രാജ്യത്തിന്റെയും സുരക്ഷയ്ക്കായുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കുമെന്നാണ് വിവരം. ജനങ്ങള്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവെയ്ക്കണമെന്നും ഈ ആശയങ്ങള്‍ മന്‍ കീ ബാത്തിലൂടെ ജനങ്ങളോട് പങ്കുവെയ്ക്കുമെന്നും പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha


























