കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി വരുന്ന സൗജന്യ വാക്‌സിന്‍ വിതരണം ഇനിയും തുടരും.... മന്‍ കി ബാത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പോരാട്ടത്തിന് പ്രധാനമന്ത്രി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി വരുന്ന സൗജന്യ വാക്‌സിന്‍ വിതരണം ഇനിയും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച് വരികയാണെന്ന് അദ്ദേഹം മന്‍ കി ബാത്തില്‍ വ്യക്തമാക്കി.
രണ്ടാം തരംഗത്തെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ന്റെ 76-ാം എപ്പിസോഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.
ആരോഗ്യ പ്രവര്‍ത്തകരുടെ പോരാട്ടത്തിന് പ്രധാനമന്ത്രി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. രോഗവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിനെക്കുറിച്ചുള്ള കള്ളപ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
കോവിഡ് -19 ന്റെ രണ്ടാം തരംഗത്തെക്കുറിച്ച് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. ശശാങ്കുമായി പ്രധാനമന്ത്രി മോദി സംവദിക്കുകയും ചെയ്തു.
'കേസുകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്‌ബോള്‍ തന്നെ, രോഗമുക്തിയും കൂടുന്നുണ്ട്. ഈ ഘട്ടത്തില്‍ ആളുകള്‍ പരിഭ്രാന്തരാകരുതെന്നു,' ഡോ. ശശാങ്ക് സംവാദത്തിനിടെ വ്യക്തമാക്കി. ഡോ. ശശാങ്കിനു പിന്നാലെ ആരോഗ്യപ്രവര്‍ത്തകരോടും അദ്ദേഹം സംസാരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























