കൊവിഡ് വ്യാപനം രൂക്ഷമായതോടെ തമിഴ്‌നാട് കടുത്ത നിയന്ത്രണങ്ങളിലേക്ക്... നാളെ മുതല്‍ തീയേറ്റര്‍, ജിംനേഷ്യം, ഓഡിറ്റോറിയം, ബാറുകള്‍ എന്നിവയെല്ലാം അടച്ചിടും

കൊവിഡ് വ്യാപനം രൂക്ഷമായതോടെ തമിഴ്‌നാട് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. നാളെ മുതല്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും തമിഴ്‌നാട്ടില്‍ നടപ്പാക്കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
തീയേറ്റര്‍, ജിംനേഷ്യം, ഓഡിറ്റോറിയം, ബാറുകള്‍ എന്നിവയെല്ലാം അടച്ചിടും. കല്യാണത്തിന് 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകു. മരണാനന്തര ചടങ്ങിന് 25 പേര്‍ക്ക് മാത്രമാകും പങ്കെടുക്കാനാകുക.
സിനിമാ ഷൂട്ടിങ്ങടക്കമുള്ളവയ്ക്കും നിയന്ത്രമേര്‍പ്പെടുത്തിയിട്ടുണ്ട്. ചെന്നൈയില്‍ ഉള്‍പ്പടെ ഇന്ന് സമ്പൂര്‍ണ കര്‍ഫ്യൂവാണ്. ഇതിനു പിന്നാലെയാണ് ലോക്ക്ഡൗണ്‍ സമാന നിയന്ത്രണങ്ങളിലേക്ക് നാളെമുതല്‍ സംസ്ഥാനം കടക്കുന്നത്.
അതേസമയം കൊവിഡ് ചികിത്സാ സൗകര്യം കുട്ടാനുള്ള നടപടികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര ഓക്‌സിജന്‍ ആവശ്യങ്ങള്‍ക്കടക്കം 24 മണിക്കൂര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
104 എന്ന നമ്പറിലാകും അടിയന്തര സേവനം ലഭ്യമാകുക. സംസ്ഥാനത്ത് ഓക്‌സിജന്‍ നിര്‍മ്മാണവും വര്‍ധിപ്പിച്ചു.
"
https://www.facebook.com/Malayalivartha


























