ഡൽഹിയിലെ ഓക്സിജൻ ക്ഷാമം വരുത്തിവച്ച വിനയോ..? കുറ്റക്കാരൻ കെജ്രിവാൾ തന്നെ..!

ദില്ലിയിലെ ആശുപത്രികൾ പലതും ഇപ്പോഴും ഓക്സിജൻ ലഭ്യത ഇല്ലാതെ ശ്വാസം മുട്ടുന്ന കാഴ്ചയാണ് കാണാനാവുന്നത്. മിക്ക ആശുപത്രികളിലെയും മുതിർന്ന ഡോക്ടർമാർ അടക്കം ഓക്സിജൻ എങ്ങനെയെങ്കിലും എത്തിച്ചുതരണമെന്ന അഭ്യർത്ഥനയുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്ന കാഴ്ചകൾ നമ്മൾ ഏവരും കണ്ടതുമാണ്. കോവിഡ് പ്രതിസന്ധി മുറുകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
പെട്ടന്നുണ്ടായ ഈ ഓക്സിജൻ പ്രതിസന്ധി മനുഷ്യ നിർമിതമാണോ അതോ ഭരണകർത്താക്കളുടെ പിഴവാണോ എന്ന കാര്യം വിശദമായി അന്വേഷിച്ച് പോരുകയാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത യോഗത്തിൽ ‘പ്രോട്ടോക്കോൾ ലംഘനം’ നടത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിമർശിച്ചു അസം ആരോഗ്യമന്ത്രി ഹിമാന്ത ശർമ രംഗത്തെത്തിയത്.
യോഗത്തിൽ കേജ്‌രിവാൾ സംസാരിക്കുന്ന തത്സമയ വിഡിയോ മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തു വിട്ടിരുന്നു. ഇതിൽ ഉന്നയിച്ച ആരോപണങ്ങൾ ഇങ്ങനെയാണ്, ‘പ്രിയ കേജ്‌രിവാൾ, കോവിഡ് വ്യാപനത്തിന് ശേഷം ഇതുവരെ എട്ട് ഓക്‌സിജൻ പ്ലാന്റുകളാണ് അസം നിർമിച്ചത്.
2020 ഡിസംബറിൽ എട്ട് പ്ലാന്റുകൾ നിർമിക്കുന്നതിനുള്ള ഫണ്ട് അങ്ങേയ്ക്കു പിഎം കെയർ ഫണ്ട് വഴി ലഭിച്ചതാണ്. ഒരെണ്ണം പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എന്നിട്ടും എന്തിനാണു പ്രധാനമന്ത്രിയെ പഴി പറയുന്നത്’ എന്നാണ് അസം മന്ത്രി ട്വീറ്ററിലൂടെ അറിയിച്ചത്.
ഇതുകൂടാതെ, ഡൽഹി ഹൈക്കോടതിയിൽ ആം ആദ്‌മി സർക്കാരിനെ ശക്തമായ ഭാഷയിൽ ആയിരുന്നു കേന്ദ്ര സോളിസിറ്റർ ജനറൽ തുഷാർ മേത്ത താക്കീത് ചെയ്തത്. സംസ്ഥാനത്ത് 480 ടൺ ഓക്‌സിജൻ എത്തിച്ചില്ലെങ്കിൽ വലിയ ദുരന്തമാണു കാത്തിരിക്കുന്നതെന്നു ഡൽഹി സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞപ്പോഴായിരുന്നു കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് രൂക്ഷമായ പ്രതികരണം ഉണ്ടായത്.
‘എനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാമെങ്കിലും ഉത്തരവാദിത്ത ബോധം ഉള്ളതിനാൽ ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ല. കരയുന്നൊരു കുട്ടിയെപ്പോലെ പെരുമാറുന്നതിൽനിന്നു ഡൽഹി സർക്കാർ പിന്തിരിയണം’– കേസിൽ വാദം നടക്കുന്നതിനിടെ തുഷാർ മേത്ത പറഞ്ഞു.
മേയിലും ജൂണിലും വൻ വർധനയുണ്ടാകാമെന്നും ഏറ്റവും മോശം സാഹചര്യം നേരിടാൻ രാജ്യം ഒരുങ്ങിയിരിക്കണമെന്നും കേന്ദ്രത്തിനു വേണ്ടി സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
‘നാം തരംഗമെന്നു വിളിക്കുന്നു; യഥാർഥത്തിൽ ഇതു സൂനാമിയാണ്’– രാജ്യതലസ്ഥാനത്ത് ഓക്സിജൻ പ്രതിസന്ധിയെത്തുടർന്നുള്ള കോവിഡിന്റെ ഗുരുതരാവസ്ഥയോടു ഡൽഹി ഹൈക്കോടതി പ്രതികരിച്ചതിങ്ങനെയാണ്. ഓക്സിജൻ വിതരണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതാരായാലും അവരെ തൂക്കിക്കൊല്ലുമെന്നും പറഞ്ഞു.
‘വിതരണം തടസ്സപ്പെടുത്തുന്ന ഒരു സന്ദർഭമെങ്കിലും കാട്ടിത്തരൂ. കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്ഥാപന ജീവനക്കാരിലാരായാലും വെറുതെ വിടില്ല’ എന്നാണ് ഡൽഹി സർക്കാരിനോടു ജസ്റ്റിസുമാരായ വിപിൻ സാംഗി, രേഖ പള്ളി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു.
അതേസമയം, കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഒരാഴ്ച കൂടി ലോക്ഡൗൺ നീട്ടി. മേയ് മൂന്ന് രാവിലെ അഞ്ചു വരെ ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി. നിലവിലെ ലോക്ഡൗൺ തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് തീരുമാനം.
‘കോവിഡ് ഇപ്പോഴും നഗരത്തിൽ നാശം വിതച്ചു കൊണ്ടിരിക്കുകയാണ്. ലോക്ഡൗൺ നീട്ടണമെന്നാണ് പൊതുജനാഭിപ്രായം. അതിനാൽ ലോക്ഡൗൺ ഒരാഴ്ചത്തേക്ക് നീട്ടുന്നു. സംസ്ഥാനത്ത് 36 ശതമാനം മുതൽ 37 ശതമാനം വരെ പോസിറ്റീവ് നിരക്ക് ഉണ്ട്. ഇതിനുമുൻപ് ഇത്ര ഉണ്ടായിരുന്നില്ല.
ചില സ്ഥലങ്ങളിൽ ഓക്സിജൻ വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ടപ്പോൾ, മറ്റു സ്ഥലങ്ങളിൽ വിജയിച്ചു. വരും ദിവസങ്ങളിൽ സ്ഥിതി നിയന്ത്രണ വിധേയമാക്കണം. കേന്ദ്ര സർക്കാരിനു പുറമേ എല്ലായിടങ്ങളിൽനിന്നും സഹായം തേടാൻ ശ്രമിക്കുന്നുണ്ട്’ എന്ന് കേജ്‌രിവാൾ പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha


























