Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

ഡല്‍ഹിയ്ക്കു വേണ്ടി 3 ദിവസം മുന്നേ അനുവദിച്ച ഓക്സിജന്‍ സ്വീകരിക്കുവാന്‍ വേണ്ട ടാങ്കര്‍ സംവിധാനം എന്തുകൊണ്ട് ഡല്‍ഹി ഭരണകൂടം ഒരുക്കിയില്ല..? ഡല്‍ഹി ഉദ്യോഗസ്ഥര്‍ക്ക് നടപടിക്രമങ്ങള്‍ അറിയില്ലേ? നിങ്ങളുടെ രാഷ്ട്രീയ മേധാവി തന്നെ അഡ്മിനിസ്ട്രേറ്റീവ് മേഖലയില്‍ പരിചയമുള്ള ആളല്ലേ..? എല്ലാ സംസ്ഥാനങ്ങളും അവര്‍ക്കായി അനുവദിക്കുന്ന ഓക്സിജന്‍ സ്വീകരിക്കുവാനായി സ്വന്തം നിലയ്ക്ക് ടാങ്കര്‍ സംവിധാനം ഒരുക്കുമ്പോള്‍ നിങ്ങള്‍ എന്തു കൊണ്ട് ചെയ്തില്ല..? ഡൽഹി മുഖ്യമന്ത്രിയോട് കോടതിയുടെ ചോദ്യം....

25 APRIL 2021 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ന്യൂഡല്‍ഹിയില്‍ രോഗികള്‍ മരിച്ച നിര്‍ഭാഗ്യകരമായ സംഭവങ്ങളെ, മോദിയെ തെറിവിളിക്കാനുള്ള സുവര്‍ണ്ണാവസരമായി കാണുന്നവര്‍ക്ക്, ഡല്‍ഹിയിലെ ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് കെജ്രിവാള്‍ സര്‍ക്കാര്‍ നടത്തിയ കുറ്റകരമായ അനാസ്ഥയെ, ഡല്‍ഹി ഹൈക്കോടതി അതിരൂക്ഷമായി വിമര്‍ശിച്ചതിനെ വേണേല്‍ കാണാതെ പോകാം. എന്നാല്‍ യാഥാര്‍ത്ഥ്യം അറിയാന്‍ താല്‍പര്യമുള്ളവര്‍ അതറിയണം.

കോടതിയുടെ ചോദ്യങ്ങള്‍ ഇപ്രകാരമായിരുന്നു. ഡല്‍ഹിയ്ക്കു വേണ്ടി 3 ദിവസം മുന്നേ അനുവദിച്ച ഓക്സിജന്‍ സ്വീകരിക്കുവാന്‍ വേണ്ട ടാങ്കര്‍ സംവിധാനം എന്തുകൊണ്ട് ഡല്‍ഹി ഭരണകൂടം ഒരുക്കിയില്ല..? ഡല്‍ഹി ഉദ്യോഗസ്ഥര്‍ക്ക് നടപടിക്രമങ്ങള്‍ അറിയില്ലേ.? നിങ്ങളുടെ രാഷ്ട്രീയ മേധാവി തന്നെ അഡ്മിനിസ്ട്രേറ്റീവ് മേഖലയില്‍ പരിചയമുള്ള ആളല്ലേ..? എല്ലാ സംസ്ഥാനങ്ങളും അവര്‍ക്കായി അനുവദിക്കുന്ന ഓക്സിജന്‍ സ്വീകരിക്കുവാനായി സ്വന്തം നിലയ്ക്ക് ടാങ്കര്‍ സംവിധാനം ഒരുക്കുമ്പോള്‍ നിങ്ങള്‍ എന്തു കൊണ്ട് ചെയ്തില്ല..?

കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളുമായി യോജിച്ച് അത് ചെയ്യേണ്ടത് നിങ്ങളല്ലേ..? നിങ്ങള്‍ക്കായി അനുവദിക്കപ്പെട്ട ഓക്സിജന്‍ കൊണ്ടുവരാനുള്ള വ്യവസ്ഥ ചെയ്യേണ്ടത് നിങ്ങള്‍ തന്നെയല്ലേ ? അല്ലാതെ അത് നിങ്ങളുടെ വീട്ടുപടിക്കല്‍ കൊണ്ടെത്തിക്കണമോ..? നിങ്ങള്‍ റൂര്‍ക്കേലയിലേക്കും കലിംഗ നഗറിലേക്കും ടാങ്കര്‍ അയച്ചോ..? റയില്‍വേയുടെ വിശദീകരണ പ്രകാരം അവര്‍ ഡല്‍ഹിയില്‍ നിന്നുള്ള ടാങ്കറുകള്‍ക്കായി കാത്ത് നില്‍ക്കുകയാണ്. കിഴക്കന്‍ മേഖലയില്‍ 15000 മെട്രിക് ടണ്‍ ഓക്സിജന്‍ സംഭരിക്കപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര റയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ വിശദീകരണം ഇപ്രകാരമായിരുന്നു. ഡല്‍ഹിക്ക് നല്‍കേണ്ട ഓക്സിജന്‍ സപ്ലൈ റെഡിയായിരുന്നു.. എന്നാല്‍ അത് കൈപ്പറ്റാന്‍ ഡല്‍ഹി ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ആരും എത്തിയില്ല.. മറ്റെല്ലാ സംസ്ഥാനങ്ങളും ടാങ്കര്‍ സംവിധാനമൊരുക്കി റയില്‍വേയോട് സഹകരിക്കുന്നുണ്ട്. എന്നാല്‍ ഡല്‍ഹി, അവരുടെ മുന്നില്‍ കൊണ്ടുപോയി വിളമ്പി കൊടുക്കണമെന്ന തരം നിലപാടിലാണ്.

ഇതാണ് യാഥാര്‍ത്ഥ്യം. കേന്ദ്ര സര്‍ക്കാരു റയില്‍വേയും സംയുക്തമായി ഒരുക്കിക്കൊടുത്ത ഓക്സിജന്‍, കൃത്യസമയത്ത് ഡല്‍ഹിയിലെത്തിക്കുവാന്‍ വേണ്ട സംവിധാനം ഒരുക്കുന്നതില്‍ ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ ഫലമാണ് ഡല്‍ഹിയില്‍ നിന്നു വരുന്ന ന്ദിര്‍ഭാഗ്യകരമായ വാര്‍ത്തകള്‍ക്ക് നിദാനം.. പൊതുജനാരോഗ്യപാലനത്തില്‍ പ്രാഥമികമായി ഉത്തരവാദിത്തമുള്ള ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ അനാസ്ഥയെ, മോദിയുടെ കുറ്റമായി ചിത്രീകരിക്കാനാണ് ഇവിടെ പലരും ശ്രമിക്കുന്നത്.

അതേസമയം ഭാരതം യഥാര്‍ത്ഥത്തില്‍ മെഡിക്കല്‍ ഓക്‌സിജന്‍ വേണ്ടതിലധികം ഉല്‍പാദിപ്പിക്കുന്ന ഒരു രാഷ്ട്രമാണ്. ഇപ്പോള്‍ പ്രതിദിനം 5000 മെട്രിക് ടണ്ണിനു മുകളിലായി. നമ്മുടെ ഉല്‍പ്പാദനശേഷിയാവട്ടെ 7000 മെട്രിക് ടണ്ണിനു മുകളിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ഗവണ്‍മെന്റ് പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുക, ഉള്ളവയുടെ ശേഷി വര്‍ദ്ധിപ്പിക്കുക, വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ മെഡിക്കല്‍ ഉപയോഗത്തിനായി വഴിതിരിച്ചുവിടുക, കയറ്റുമതി നിരോധിക്കുക തുടങ്ങി സാധ്യമായ എല്ലാ വഴികളും ഇതിനായി ഉപയോഗിക്കുകയുണ്ടായി. ഓക്‌സിജന്‍ സംഭരണശേഷിയാവട്ടെ അരലക്ഷം മെട്രിക് ടണ്ണിനു മുകളില്‍ എത്തിക്കുകയും ചെയ്തു.

കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ പല സംസ്ഥാന സര്‍ക്കാരും ആഭ്യന്തര ആവശ്യത്തിനായി ഓക്‌സിജന്‍ അധികമായി സൂക്ഷിക്കുവാന്‍ ഉല്‍പാദകരോട് ആവശ്യപ്പെടുകയും അത് മറ്റു ചില സ്റ്റേറ്റുകളില്‍ ഓക്‌സിജന്‍ ക്ഷാമത്തിനു കാരണമാകുകയും ചെയ്തു. ഡല്‍ഹി ഗവണ്‍മെന്റിന്റെ കെടുകാര്യസ്ഥത ഞെട്ടിക്കുന്നതാണ്. പിഎം കെയര്‍ ഫണ്ടില്‍ നിന്നും തുകയനുവദിച്ച 8 പിഎസ്എ, ഓക്‌സിജന്‍ പ്ലാന്റുകളില്‍ ഒന്നു മാത്രമാണ് ഇതുവരെ പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം മെഡിക്കല്‍ ഓക്‌സിജന്റെ വിതരണം കേന്ദ്രം നേരിട്ട് നിര്‍വഹിക്കുവാന്‍ തീരുമാനിക്കുകയും അതിനായി ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. വിവിധ സ്റ്റേറ്റുകളെയും, വ്യാവസായിക ഓക്‌സിജന്റെ നിര്‍മ്മാതാക്കളുടെ പ്രതിനിധികളെയും റോഡ് ട്രാന്‍സ്‌പോര്‍ട്ട്, റെയില്‍വേ തുടങ്ങിയവയും ഈ കമ്മറ്റിയില്‍ അംഗങ്ങളായിരിക്കും.

കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ച് മെഡിക്കല്‍ ഓക്‌സിജന്റെ ദ്രുതഗതിയിലുള്ള നീക്കത്തിന് സര്‍ക്കാര്‍ നീക്കവും തുടങ്ങി. ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമുള്ള 'ഗ്രീന്‍ കോറിഡോര്‍'. വഴിയായി റെയില്‍ മുഖാന്തിരം ദ്രവീകൃത ഓക്‌സിജന്‍ ടാങ്കറുകള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. ഭാരതീയ വ്യോമസേനയുടെ പ്രധാനട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ കാലിയായ ടാങ്കറുകള്‍ തിരികെ പ്ലാന്റുകളിലേക്ക് എത്തിക്കുവാന്‍ സഹായിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (16 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (32 minutes ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (44 minutes ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (11 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (11 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (11 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (12 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (13 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (13 hours ago)

Malayali Vartha Recommends