കപ്പല്‍ ഇടിച്ച് ബോട്ട് തകര്‍ന്നു; കന്യാകുമാരിയില്‍നിന്നും പോയ 11 മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി

കന്യാകുമാരിയില്‍നിന്നും പോയ 11 മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി. കന്യാകുമാരി ജില്ലയിലുള്ള തമിഴ്നാട്-കേരള അതിര്‍ത്തിയിലെ വള്ളവിള സ്വദേശികളെയാണ് കാണാതായത്. നാല് ദിവസം മുന്‍പാണ് ഇവരെ കാണാതയതെന്ന് പറയുന്നു. ജോസഫ് ഫ്രാങ്ക്ളിന്റെ മെഴ്സിഡസ് ബോട്ടിലെ തൊഴിലാളികളാണിവര്‍.
ശനിയാഴ്ച ബോട്ടിന്റെ അവശിഷ്ടങ്ങള്‍ ഗോവന്‍ തീരത്തുനിന്നും 600 നോട്ടിക്കല്‍ മൈല്‍ അകലെ കണ്ടെത്തിയിട്ടുണ്ട്. തെരച്ചിലിന് പോയ മത്സ്യത്തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്. കപ്പല്‍ ഇടിച്ച് ബോട്ട് തകര്‍ന്നതാണെന്ന് കരുതുന്നു. കാണാതായവര്‍ക്കായി മുംബൈ കോസ്റ്റ് ഗാര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























