ഇന്ത്യക്ക് സഹായ ഹസ്തവുമായി സൗദി അറേബ്യ; 80 മെട്രിക് ടണ്‍ ലിക്വഡ് ഓക്‌സിജനും നാല് ഐ എസ് ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കും

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമായ ഇന്ത്യക്ക് സഹായ ഹസ്തവുമായി സൗദി അറേബ്യ. 80 മെട്രിക് ടണ്‍ ലിക്വഡ് ഓക്‌സിജനും നാല് ഐ എസ് ഒ ക്രയോജനിക് ടാങ്കുകളും ദമാം തുറമുഖത്തില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു.
ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തിലാണ് കണ്ടെയ്‌നറുകള്‍ എത്തുക. അദാനി, എം എസ് ലിന്‍ഡേ ഗ്രൂപ്പുകളുമായി സഹകരിച്ചാണ് സൗദി സര്‍ക്കാര്‍ ഓക്‌സിജന്‍ നല്‍കുന്നത്.
എം എസ് ലിന്‍ഡെ ഗ്രൂപ്പുമായി സഹകരിച്ച് 5,000 മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൂടി സൗദിയില്‍ നിന്ന് ഉടന്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ട്വീറ്റ് ചെയ്തു സൗദി ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായി ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു..
https://www.facebook.com/Malayalivartha


























