കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി സർക്കാർ

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. കോവിഡ് ഇപ്പോഴും നാശം വിതയ്ക്കുന്നതിനാല് ലോക്ഡൗണ്‍ ഉടനെ പിന്‍വലിക്കാനാവില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു.
ലോക്ഡൗണ്‍ നീട്ടണമെന്നാണ് പൊതുജനാഭിപ്രായം. അതിനാല്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊറിയര്‍ സര്‍വീസ്, ഇലക്ട്രീഷ്യന്, പ്ലംബര്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്നവര്‍ക്കും ഇ പാസ് നല്‍കും. കുട്ടികളുടെ പുസ്തക ശാലകള്‍, ഇലക്ട്രിക് ഫാന്‍ കടകള്‍ എന്നിവയേയും ലോക്ഡൗണില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ 37 ശതമാനം ആണ് നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 357 പേരാണ്. ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ മരണനിരക്കാണിത്. 24,000-ത്തിലധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ഡല്‍ഹിയില്‍ പുതുതായി രോഗബാധിതരായത്.
രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ, കഴിഞ്ഞ തിങ്കളാഴ്ചയാണ് കോജരിവാള് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഡല്‍ഹിയിലെ ആശുപത്രികള്‍ പലതും ഇപ്പോഴും ഓക്സിജന്‍ ഇല്ലാതെ ശ്വാസംമുട്ടുന്ന കാഴ്ചയാണ് കാണാനാവുന്നത്.
https://www.facebook.com/Malayalivartha


























