മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ഡെക്കെതിരെ 200 കോടി രൂപയുടെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്

മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ഡെക്കെതിരെ 200 കോടി രൂപയുടെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാര്‍ സ്‌കൂളുകളിലെ ആദിവാസിക്കുട്ടികളുടെ പഠനത്തിനായി പുസ്തകങ്ങളും വാട്ടര്‍ ഫില്‍ട്ടറുകളുമടങ്ങുന്ന പഠന സാമഗ്രികള്‍ വാങ്ങാന്‍ കരാര്‍ അനുവദിച്ചതിലൂടെ പങ്കജാ മുണ്ഡെ അടിസ്ഥാന നടപടിക്രമം ലംഘിച്ചതായി തെളിയിക്കുന്ന രേഖകള്‍ ലഭിച്ചതായി കോണ്‍ഗ്രസ് വ്യക്തമാക്കി.
കൂടുതല്‍ തുക ഈടാക്കുന്ന തരത്തിലുള്ള കരാറുകളാണ് വനിതാശിശുക്ഷേമവികസന വകുപ്പ് മന്ത്രിയായ പങ്കജാ കഴിഞ്ഞ ഫെബ്രുവരിയില്‍ അനുവദിച്ച 24 കരാറുകളില്‍ അധികവുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഓണ്‍ലൈന്‍ ലേലത്തിന്റെ വ്യവസ്ഥകളൊന്നും പങ്കജാ പാലിച്ചില്ല. ആരോപണങ്ങള്‍ നേരിടുന്ന മന്ത്രി ഇപ്പോള്‍ യു.എസ് സന്ദര്‍ശനത്തിലാണ്.
ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ കരാറുകള്‍ക്കും ടെന്‍ഡര്‍ ക്ഷണിക്കണമെന്ന് പങ്കജാ മുണ്ഡെയ്ക്ക് വ്യക്തമായ നിര്‍ദേശം നല്‍കിയതായി ധനമന്ത്രി സുധീര്‍ മുന്‍ഗണ്ടിവാര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. പരേതനായ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗോപിനാഥ മുണ്ഡെയുടെ മകളാണ് പങ്കജാ മുണ്ഡെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























