കൊച്ചി ടസ്‌കേഴ്‌സിനെ ലളിത് മോദി ഭീഷണിപ്പെടുത്തിയതിന്റെ രേഖകള്‍ പുറത്ത്.

കേരളത്തിന്റെ ഐ.പി.എല്‍ ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സിനെ ലളിത് മോദി ഭീഷണിപ്പെടുത്തിയതിന്റെ രേഖകള്‍ പുറത്ത്. കൊച്ചി ഐ.പി.എല്‍ ടീമിന്റെ ഹോം മത്സരങ്ങള്‍ ഭിവാനിയിലേക്കും ഗോഹട്ടിയിലേക്കും മാറ്റുമെന്നായിരുന്നു മോദിയുടെ ഭീഷണി. കൊച്ചി ടീം ലേലത്തില്‍ നിന്ന് പിന്‍മാറണം എന്നായിരുന്നു ലളിത് മോദിയുടെ ആവശ്യം. ഐ.പി.എല്‍ ചെയര്‍മാനായിരിക്കേ 2010ല്‍ ലളിത് മോദി ബി.സി.സി.ഐയ്ക്ക് അയച്ച ഭീഷണിമെയിലുകളാണ് പുറത്തായത്.
കൊച്ചി ഐ.പി.എല്‍ ടീമില്‍ സുനന്ദ പുഷ്‌കറിന്റെ പേരിലുള്ള വിയര്‍പ്പ് ഓഹരി വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത് മോഡിയായിരുന്നു. ഇത് ഏറെ വിവാദമായി. സുനന്ദ ആരാണെന്ന മോദിയുടെ ചോദ്യത്തിനുള്ള മറുപടി തരൂരിന്റെ കേന്ദ്രമന്ത്രി സ്ഥാനം തെറിപ്പിച്ചു. തരൂരും കോണ്‍ഗ്രസും എതിരായപ്പോള്‍ മോദിക്ക് ഐ.പി.എല്‍ ചെയര്‍മാന്‍ സ്ഥാനവും നഷ്ടമായി. വാതുവയ്പ്പുകേസില്‍ പ്രതിയായതോടെ ഇന്ത്യ വിടേണ്ടി വന്ന ലളിത് മോദിയിപ്പോള്‍ ലണ്ടനിലാണ്.
അദാനിക്ക് വേണ്ടിയായിരുന്നു ലളിത് മോദിയുടെ ഇടപെടല്‍ എന്ന് ആരോപണമുണ്ട്. അന്ന് സമ്മര്‍ദത്തിന്റെ ഭാഗമായാണ് കൊച്ചി ടീമിന്റെ ഓഹരി പങ്കാളിത്തത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടത്. 2010 ഏപ്രില്‍ 11ന് ആണ് ഇമെയിലുകള്‍ അയച്ചത്. അന്നുതന്നെയാണ് കൊച്ചി ടീമിന്റെ ഉടമസ്ഥത സംബന്ധിച്ച് ലളിത് മോദി ട്വീറ്റുകളും ചെയ്തത്.
ബി.ജെ.പിയോട് അടുത്ത ലളിത് മോദിക്ക് കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതോടെ നല്ല ദിനങ്ങളായി. യു.പി.എ സര്‍ക്കാര്‍ റദ്ദാക്കിയ പാസ്‌പോര്‍ട്ട് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെട്ട് തിരിച്ചുനല്‍കി. കേസില്‍ മോദിക്കുവേണ്ടി വാദിച്ച അഭിഭാഷകരില്‍ ഒരാള്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബന്‍സൂരി സ്വരാജാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























