മുംബൈ സ്‌ഫോടനക്കേസ് പ്രതി അബുസലീമിനെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയില്‍

1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ജയിലിലായിരിക്കുന്ന ഭീകരന്‍ അബുസലീമിനെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. ഇരുപത്തിയാറു വയസ്സുള്ള യുവതിയാണ് ഇക്കാര്യം ഉന്നയിച്ച ടാഡ പ്രത്യേക കോടതിയെ സമീപിച്ചത്. യുവതിയുടെ അഭിഭാഷകനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
നഗരത്തിലെ ഒരു മാധ്യമം സലീം ഈ യുവതിയെ വിവാഹം ചെയ്തതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. അബു സലേമിനൊപ്പം യുവതി നില്‍ക്കുന്നതിന്റെ ചിത്രം ഉപയോഗിച്ചായിരുന്നു പൊലീസ് അന്വേഷണം. ഇത് യുവതിയുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയായിരുന്നുവെന്നും യുവതി മറ്റാരെയും വിവാഹം ചെയ്യുന്നതിന് തയാറാകുന്നില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























