Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT


രാഹുലിനെ 'ചൊറിയാൻ' പോയി; ഷഹനാസ് ഇപ്പോൾ 'എയറിൽ'! സോഷ്യൽ മീഡിയയിൽ പൊങ്കാല...


ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ തന്ത്രപരമായ നീക്കം: ലക്ഷ്യം യുദ്ധമല്ല, ആണവായുധമില്ലാത്ത ഇറാൻ....

എല്ലാം തച്ചുടച്ച അടിയന്തരാവസ്ഥ രാജ്യ ചരിത്രത്തിലെ കറുത്ത അധ്യായമെന്നു മോദി

25 JUNE 2015 04:26 PM IST
മലയാളി വാര്‍ത്ത.

രാജ്യ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അടിയന്തരാവസ്ഥയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പ്രതിരോധിച്ചവരെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നും മോദി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ നേതൃത്വം ജനാധിപത്യത്തെ തകര്‍ത്തുവെന്നും കോണ്‍ഗ്രസിനെ ലക്ഷ്യം വച്ചു മോദി പറഞ്ഞു. അടിയന്തരാവസ്ഥയുടെ നാല്‍പതാം വര്‍ഷികത്തിലാണു മോദിയുടെ ട്വിറ്റര്‍ സന്ദേശം.
വിപുലമായ പരിപാടികളാണ് അടിയന്തരാവസ്ഥയുടെ നാല്‍പതാം വാര്‍ഷിക ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. അടിയന്തരാവസ്ഥയുടെ നാളുകള്‍ തിരിച്ചുവരികയാണെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി കഴിഞ്ഞ ദിവസം ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഒളിയമ്പുകള്‍ എയ്യാനും അന്നു അദ്വാനി തയ്യാറായി. ഇതിനു പിന്നാലെയാണ് നരേന്ദ്ര മോദിയുടെയും പ്രതികരണം.
1975 ജൂണ്‍ 25ന് അര്‍ധരാത്രിയില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് അടിയന്തരാവസ്ഥ പുറപ്പെടുവിച്ച് ഒപ്പുവച്ചു. 21 മാസം നീണ്ട ആഭ്യന്തര അടിയന്തരാവസ്ഥ 1977 മാര്‍ച്ച് 21നാണ് പിന്‍വലിച്ചത്. ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്ക്കുകയും. മാദ്ധ്യമങ്ങള്‍ക്കെതിരെ കര്‍ശനനിയന്ത്രണം കൊണ്ടു വരികയും ചെയ്തിരുന്നു.
രാജ്യമെങ്ങും നിരവധി സ്ത്രീകളും പുരുഷന്മാരുമാണ് ജയപ്രകാശ് നാരായണന്റെ ആഹ്വാനം ഏറ്റെടുത്തു ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി സ്വയമിറങ്ങിയതെന്ന് മോദി പറഞ്ഞു. നിരവധി പ്രതിപക്ഷ നേതാക്കളോടൊപ്പം ജയപ്രകാശ് നാരായണനും സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തി. തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ബിജെപി രൂപീകരിച്ചത്. അടിയന്തരാവസ്ഥയുടെ സമയത്ത് ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരവധി പ്രതിപക്ഷ നേതാക്കളെ ജയിലിലാക്കി. മാദ്ധ്യമങ്ങളെയും നിയന്ത്രിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്  (5 minutes ago)

ആണവ കരാറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് ഒരു മാസത്തെ സമയം നല്‍കുമെന്ന് വ്യക്തമാക്കി ഡോണള്‍ഡ് ട്രംപ്  (18 minutes ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനു നേരെ വീണ്ടും വധഭീക്ഷണി  (20 minutes ago)

വിവാഹ മോചിതയായ യുവതിയോട് പ്രണയം നടിച്ച് 28 കാരന്‍ തട്ടിയത് 16 പവനും 1,00000 രൂപയും  (29 minutes ago)

കുഞ്ഞ് ആലിന്റെ അവയവങ്ങള്‍ തിരുവനന്തപുരം കിംസിലെത്തിച്ചു  (42 minutes ago)

എസ് ഡി കോളേജ് പരീക്ഷാ വിവാദത്തില്‍ പ്രതികരിച്ച് കോളേജ് പ്രിന്‍സിപ്പല്‍  (1 hour ago)

വിജയ്‌യുടെ ടിവികെ റാലിയില്‍ വീണ്ടും മരണം  (2 hours ago)

എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍  (4 hours ago)

തിരുവനന്തപുരത്തേക്ക് പുറപ്പെട്ട KL07DF3177 നമ്പര്‍ ആംബുലന്‍സിന് വഴിയൊരുക്കി സഹകരിക്കാം  (4 hours ago)

അടുത്ത 25 വര്‍ഷത്തെ കേരളം; വികസനക്കുതിപ്പിന് പുതിയ നഗര നയം; രാജ്യാന്തര മാതൃകയില്‍ വികസന രൂപരേഖ  (5 hours ago)

ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ അച്ഛന്റെ മുന്നിൽ കാറിടിച്ച് മരിച്ചു...! നിലവിളിച്ച് പ്രവാസികൾ  (6 hours ago)

അറബിയുടെ വിവാഹതിന് എത്തിയ പ്രവാസികൾക്ക് സ്വർണ ബിസ്ക്കറ്റ് സമ്മാനം ഞെട്ടി പ്രവാസികൾ അറബികൾ കൂട്ടത്തോടെ അവിടെ  (6 hours ago)

ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു എംവിഡി  (6 hours ago)

തിരുഃ മെഡിക്കൽ കോളേജിലെ കാൻ്റീനിൽ ഫ്രഷ് ജ്യൂസിന് പകരം SNUGGY അരച്ച് കലക്കിയത്..? സംഭവിച്ചത് വീഡിയോ വൈറൽ  (6 hours ago)

നിശാഗന്ധി നൃത്തോത്സവം ഫെബ്രുവരി 13 ന് ആരംഭിക്കും: നിശാഗന്ധി പുരസ്കാരം മണിപ്പൂരി നര്‍ത്തകി പദ്മശ്രീ ദര്‍ശന ജാവേരിയ്ക്ക്; മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്കാരം സമ്മാനിക്കും: കഥകളി മേളയ്ക്കും അരങ്ങുണരും  (7 hours ago)

Malayali Vartha Recommends