Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലളിത് മോഡിയുടെ സത്യവാങ്മൂലത്തിലെ ഒപ്പ് തന്റേത് തന്നെ: വസുന്ധരരാജെ സിന്ധ്യ

25 JUNE 2015 06:51 PM IST
മലയാളി വാര്‍ത്ത.

വസുന്ധരയുടെ കുരുക്ക് മുറുകുന്നു. നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡിയുടെ കുടിയേറ്റ അപേക്ഷയെ പിന്തുണച്ച് നല്‍കിയ സത്യവാങ്മൂലത്തിലെ ഒപ്പ് തന്റേത് തന്നെയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ. ബി.ജെ.പിയുടെ ഉന്നത നേതൃത്വത്തോട് അവര്‍ ഇക്കാര്യം സമ്മതിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുഹൃത്ത് എന്ന നിലയില്‍ വ്യക്തിപരമായാണ് ഒപ്പിട്ടത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നുമാണ് വസുന്ധരരാജെയും വാദം. പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം നല്‍കിയതോടെ വസുന്ധരരാജെ രാജി നല്‍കിയേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.
ഒപ്പിട്ടത് താന്‍ തന്നെയെന്ന് വസുന്ധരരാജെ സമ്മതിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചു. വസുന്ധരരാജെയുടെ രാജിയല്ലാതെ മറ്റൊന്നും അംഗീകരിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. വസുന്ധരരാജെ നിയമലംഘനം നടത്തിയെന്നത് ബി.ജെ.പി നേതൃത്വത്തിനും വ്യക്തമായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. അതേസമയം രാജി സംബന്ധിച്ച് ബി.ജെ.പി നേതൃത്വത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്.
2011ലാണ് വസുന്ധരരാജെ മോഡിക്കായി സത്യവാങ്മൂലത്തില്‍ ഒപ്പിട്ടത്. ബ്രിട്ടീഷ് കോടതിയില്‍ സമര്‍പ്പിച്ച രേഖയുടെ പകര്‍പ്പ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. മോഡിക്ക് അനുകൂലമായി താന്‍ ഒരു രേഖയും നല്‍കിയിട്ടില്ലെന്ന വസുന്ധരരാജെയുടെ മുന്‍ വാദമാണ് ഇതോടെ പൊളിയുന്നത്. യു.കെയില്‍ കുടിയേറ്റ അപേക്ഷ നല്‍കുന്നതിന് വസുന്ധരരാജെ സഹായിച്ചുവെന്ന് ലളിത് മോഡിയുടെ അഭിഭാഷകന്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും ഒപ്പിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് വസുന്ധരരാജെ രംഗത്ത് വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (2 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (2 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (2 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (2 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (3 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (3 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (3 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (3 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (3 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (3 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (3 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (4 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (4 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (4 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (4 hours ago)

Malayali Vartha Recommends