ചൂട് കുറയുന്നു, ഭൂമി ഐസാകുമെന്ന് പഠനം

സൂര്യനില്‍ നിന്നുള്ള ചൂട് കുറഞ്ഞാല്‍ ഏറെ വൈകാതെ ഭൂമി തണുത്തുറഞ്ഞ് ഐസാകുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സോളാര്‍ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് ഭൂമിയെ ബാധിക്കുമെന്നാണ് മെറ്റ് ഓഫീസിലെ വിദഗ്ദ്ധനായ പ്രൊഫ. ആദം സ്‌കൈഫ് പറയുന്നത്.
സൂര്യനില്‍ നിന്നുള്ള വെളിച്ചത്തിന്റെയും ചൂടിന്റെയും അളവ് കുറഞ്ഞാല്‍ ഭൂമി 0.1 ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലെത്തുമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്തരീക്ഷത്തിലെ സോളാര്‍ പ്രവര്‍ത്തനങ്ങളുടെ അളവ് ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ തന്നെ കുത്തനെ താഴുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. വരും വര്‍ഷങ്ങളില്‍ ഇതിന്റെ തുടക്കം കാണാവുന്നതാണെന്നും ഈ മേഖലയില്‍ പഠനം നടത്തിയവര്‍ മുന്നറിയിപ്പു നല്‍കുന്നു.
ഭൂമിയില്‍ നിന്ന് സൂര്യന്‍ പൂര്‍ണമായും അപ്രത്യക്ഷമാകുന്ന \'മൗണ്‍ഡര്‍ മിനിമം\' എന്നൊരു കാലം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇതിനു മുന്‍പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. സൂര്യനില്‍ നിന്നുള്ള വെളിച്ചവും ചൂടും കുറഞ്ഞതോടെ 1645 ലും 1715 ലും \'മൗണ്‍ഡര്‍ മിനിമം\' പ്രതിഭാസം ഉണ്ടായി. ഇതിനു പിന്നാലെ 1790 മുതല്‍ 1830 വരെ \'ഡാള്‍ട്ടണ്‍ മിനിമം\' എന്നൊരു പ്രതിഭാസവും ഉണ്ടായി. ഈ രണ്ട് പ്രതിഭാസങ്ങള്‍ക്കിടയിലെ കാലഘട്ടത്തില്‍ ഭൂമിയിലെ താപനില ശരാശരിയേക്കാള്‍ താഴെയായിരുന്നു. ലിറ്റില്‍ ഐസ് ഏജ് എന്ന് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്ന ആ പ്രതിഭാസം അടുത്ത കാലത്ത് തന്നെ വീണ്ടും വന്നേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
സൂര്യന്റെ അഭാവം ട്രോപ്പിക് മേഖലകളിലെ ഓസോണിന്റെ അളവ് മാറ്റിമറിക്കും. ഇത് ഭൂമിയിലെയും അന്തരീക്ഷത്തിലെയും മറ്റുചില പ്രധാന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും തുടര്‍ന്ന് ഇത് അതിശൈത്യത്തിനു കാരണമായേക്കുമെന്നും നിരീക്ഷിക്കുന്നു. ഇരുധ്രുവങ്ങള്‍ക്കും സമീപത്തായുള്ള പ്രദേശങ്ങളില്‍ തണുപ്പിന്റെ ശക്തി കൂടും. വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും വടക്കേ അമേരിക്കയിലും താപനില 0.8 ഡിഗ്രി വരെ താഴുമെന്നും മുന്നറിയിപ്പുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























