ട്വിറ്റര്‍ ബോംബ് പൊട്ടിച്ച് ലളിത് മോദി, ലണ്ടനില്‍ പിയങ്കയേയും ഭര്‍ത്താവും തന്നോട് കൂടിക്കാഴ്ച നടത്തിയതായും വെളിപ്പെടുത്തല്‍

ഐ.പി.എല്‍ മുന്‍ കമ്മിഷണര്‍ ലളിത് മോഡിയുടെ യാത്രാ രേഖ വിവാദം കേന്ദ്ര സര്‍ക്കാരിനെതിരായ ആയുധമാക്കി കോണ്‍ഗ്രസ് ഉപയോഗിച്ചു പുതിയ ട്വിറ്റര്‍ ബോംബ് പൊട്ടിച്ച് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കയേയും ഭര്‍ത്താവ് റോബര്‍ട്ട് വധേരയേയും ലണ്ടനില്‍ വച്ച് കണ്ടു എന്നാണ് മോഡി വെള്ളിയാഴ്ച ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ലണ്ടനിലെ ഒരു റസ്‌റ്റോറന്റില്‍ വച്ച് പ്രിയങ്കയും വധേരയുമായി വെവ്വേറെയാണ് കൂടിക്കാഴ്ച നടത്തിയതെന്നും മോഡി ട്വിറ്ററിലൂടെ വ്യക്തമാക്കി. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റേയും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെടേയും രാജി ആവശ്യപ്പെടുന്ന കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ് മോഡിയുടെ പുതിയ വെളിപ്പെടുത്തല്‍.
\'ഗാന്ധി കുടുംബത്തെ ലണ്ടനില്‍ വച്ച് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അവര്‍ക്കൊപ്പം ഡി.എല്‍.എഫിന്റെ മാനേജിംഗ് ഡയറക്ടര്‍ ടിമ്മി സിറാനയും ഉണ്ടായിരുന്നു. അയാളുടെ കൈവശം എന്റെ നമ്പര്‍ ഉണ്ട്. അവര്‍ക്ക് എന്നെ വിളിക്കാവുന്നതേയുള്ളു മോഡി ട്വിറ്ററില്‍ കുറിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























