Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജെപിക്കെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസിന് തിരിച്ചടി: ലണ്ടനില്‍ വച്ച് പ്രിയങ്കാ ഗാന്ധിയെയും വധേരയെയും കണ്ടെന്ന് ലളിത് മോദി ട്വിറ്ററില്‍

26 JUNE 2015 02:05 PM IST
മലയാളി വാര്‍ത്ത.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കയെയും ഭര്‍ത്താവ് റോബര്‍ട്ട് വധേരയെയും ലണ്ടനില്‍ വച്ച് കണ്ടു എന്നാണ് മോദി ഇന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. മോദിയുടെ യാത്രാ രേഖ വിവാദം കേന്ദ്ര സര്‍ക്കാരിനെതിരായ ആയുധമാക്കി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്താന്‍ ഒറുങ്ങുന്ന കോണ്‍ഗ്രസിന് തന്നെ മോദിയുടെ വെളിപ്പെടുത്തല്‍ തിരിച്ചടിയായി.
കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റേയും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടേയും രാജി ആവശ്യപ്പെടുന്ന കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ് മോദിയുടെ പുതിയ വെളിപ്പെടുത്തല്‍. \'ഗാന്ധി കുടുംബത്തെ ലണ്ടനില്‍ വച്ച് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അവര്‍ക്കൊപ്പം ഡി.എല്‍.എഫിന്റെ മാനേജിങ് ഡയറക്ടര്‍ ടിമ്മി സിറാനയും ഉണ്ടായിരുന്നു. അയാളുടെ കൈവശം എന്റെ നമ്പര്‍ ഉണ്ട്. അവര്‍ക്ക് എന്നെ വിളിക്കാവുന്നതേയുള്ളു മോദി ട്വിറ്ററില്‍ കുറിച്ചു.
അതിനിടെ, വിവാദ വ്യവസായി ലളിത് മോദിക്ക് യാത്രാ അനുമതി ലഭിക്കുന്നതിനുള്ള രേഖകളില്‍ ഒപ്പിട്ടത് താന്‍ തന്നെയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ സമ്മതിച്ചിരുന്നു. ലളിത് മോദിക്ക് യാത്രാ രേഖകള്‍ ലഭിക്കുന്നതിന് ഇന്ത്യന്‍ അധികാരികള്‍ അറിയരുതെന്ന മുന്നറിയിപ്പോടെ വസുന്ധര ഒപ്പിട്ട് നല്‍കിയ സത്യവാങ്മൂലം കഴിഞ്ഞദിവസം കോണ്‍ഗ്രസ് പുറത്ത് വിട്ടതിന് പിന്നാലെയാണിത്. അതേസമയം, കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വസുന്ധരയെ പിന്തുണച്ചു. ബിജെപിയിലെ മന്ത്രിമാരാരും കളങ്കിതരല്ലെന്നാണ് ജെയ്റ്റ്‌ലി പറഞ്ഞത്.
കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും സ്മൃതി ഇറാനിക്കുമൊപ്പം വസുന്ധര, 2011ല്‍ ലണ്ടന്‍ സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇവര്‍ ലളിത് മോദിയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. നേരത്തെ 2011 ഓഗസ്റ്റ് എട്ടിനാണ് വസുന്ധര രാജെ ലളിത് മോദിയുടെ ഇമിഗ്രേഷന്‍ അപേക്ഷയെ പിന്തുണച്ച് ബ്രിട്ടീഷ് അധികൃതര്‍ക്കു കത്തു നല്‍കിയത്. ഇന്ത്യയില്‍ ലളിത് മോദി രാഷ്ട്രീയ പീഡനത്തിന് വിധേയമായെന്നും അതിനാല്‍ ലണ്ടനില്‍ താമസിക്കാന്‍ അനുവദിക്കണം എന്നുമാണ് വസുന്ധര രാജെ ഈ രേഖയില്‍ പറഞ്ഞത്. ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിയുടെ വിദേശയാത്ര വിവാദത്തില്‍ ഇതോടെ കോണ്‍ഗ്രസും പ്രതിരോധിത്തിലായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (1 hour ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (2 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (2 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (2 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (3 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (3 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (3 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (3 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (3 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (3 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (3 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (4 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (4 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (4 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (4 hours ago)

Malayali Vartha Recommends