തെളിവുണ്ടെങ്കില്‍ പങ്കജാ മുണ്ടെയ്‌ക്കെതിരായ ആരോപണം അന്വേഷിക്കാമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി. തെളിവുണ്ടങ്കില്‍ പങ്കജാ മുണ്ടെയ്‌ക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്‌കൂളുകളിലേക്ക് പുസ്തകങ്ങളും മറ്റ് സാധനങ്ങളും ടെന്‍ഡര്‍ കൂടാതെ വാങ്ങാന്‍ 206 കോടി രൂപയുടെ കരാര്‍ നല്‍കിയെന്നാണ് ആരോപണം.
കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്താണ് വനിതാ ശിശുക്ഷേമ മന്ത്രിയായ പങ്കജ മുണ്ടെയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് അദ്ദേഹം രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ബി.ജെ.പിശിവസേന സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആദ്യ അഴിമതി ആരോപണമാണിത്. കരാര്‍ നല്‍കിയതില്‍ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ നടപടി എടുക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയിലെ മുന്‍ കോണ്‍ഗ്രസ്എന്‍.സി.പി സര്‍ക്കാരിന്റെ കാലത്തും സമാനമായ രീതിയിലാണ് കരാര്‍ നല്‍കിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതിന് പ്രതിപക്ഷം മറുപടി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 201213ല്‍ 164 കോടി രൂപയുടെ കരാറും 201314 വര്‍ഷത്തില്‍ 127 കോടി രൂപയുടെ കരാറും കഴിഞ്ഞ വര്‍ഷം ജൂണ്‍ജൂലൈയില്‍ 56 കോടി രൂപയുടെ കരാറും സമാന നിരക്കിലും സമാനമായ രീതിയും കോണ്‍ഗ്രസ്എന്‍.സി.പി സര്‍ക്കാര്‍ നല്‍കിയതായി ഫഡ്‌നാവിസ് ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























