ലളിത് മോദിയുടെ ലെറ്റര്‍ ബോംബ്, ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും കോഴകൈപറ്റിയെന്ന് ആരോപണം

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍ ബാബാ ദിവാനില്‍ നിന്ന് പണവും മറ്റ് പാരിതോഷികങ്ങളും കൈപറ്റിയെന്ന് ലളിത് മോദിയുടെ ആരോപണം.
മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍കൂടിയായിരുന്ന ലളിത് 2013 ജൂണില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കമ്മിറ്റി സി.ഇ.എ ഡേവ് റിച്ചാര്‍ഡ്‌സണ് അയച്ച കത്താണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. റിച്ചാര്‍ഡ്‌സണ് ഉചിതമാണെന്ന് തോന്നിയാല്‍ താന്‍ ഈ വിവരങ്ങള്‍ ഐ.സി.സിയുടെ അഴിമതി വിരുദ്ധ സുരക്ഷാ വിഭാഗത്തിന് കൈമാറാന്‍ താന്‍ തയ്യാറാണെന്നും മോദി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. വെസ്റ്റിന്‍ഡീസ് താരം ഡ്വേന്‍ ബ്രാവോയും കോഴ വാങ്ങിയെന്നാണ് മോദിയുടെ വെളിപ്പെടുത്തല്‍.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളായ മൂവര്‍ക്കും ഇരുപത് കോടി രൂപ വീതം ബാബാ ദിവാന്‍ നല്‍കിയെന്നും റെയ്‌നയ്ക്ക് ജഡേജയ്ക്കും പണത്തെ കൂടാതെ ഫ്‌ളാറ്റുകളും പാരിതോഷികമായി ലഭിച്ചെന്നും മോഡി പറയുന്നു. റെയ്‌നയ്ക്ക് ഡല്‍ഹി, വസന്ത് വിഹാര്‍,നോയ്ഡ എന്നിവിടങ്ങളിലും ജഡേജയ്ക്ക് ബാന്ദ്രയിലുമാണ് ഫ്‌ളാറ്റുകള്‍ ലഭിച്ചതെന്നും മോഡി ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ് കുന്ദ്രയുടേയും ഗുരു എന്നയാളുടേയും അടുത്ത സുഹൃത്തു കൂടിയായ ബാബയെ ഐ.പി.എല്‍ ലേലത്തില്‍ നിന്നും താന്‍ വിലക്കിയിരുന്നുവെന്നും മോഡി വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ സത്യമാണെങ്കില്‍ കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ബാബായ്ക്കുമേല്‍ എപ്പോഴും ഒരു കണ്ണുവേണമെന്നും ഇക്കാര്യങ്ങള്‍ സത്യമാകാതിരിക്കട്ടെ എന്നാണ് തന്റെ പ്രതീക്ഷയെന്നും കത്തില്‍ മോദി പറയുന്നു. ഒരു ഐ.പി.എല്‍ മത്സരത്തിന് രണ്ട് കോടി ഡോളര്‍ വരെ ബാബാ വാതുവയ്ക്കുന്നും മോഡി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























