കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ പാര്‍ലമെന്റിന് പുറത്ത് അവരുമായി സഖ്യത്തിനില്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നവഉദാര നയങ്ങള്‍ പിന്തുടരുന്ന ഒരു പാര്‍ട്ടിയുമായി സി.പി.എമ്മിന് യാതൊന്നും ചെയ്യാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിതര മതേതര കക്ഷികളുടെ ഐക്യമാണ് സി.പി.എം ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന്റെ നിലപാട് കാരണമാണ് ഇന്ത്യയില്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ വന്നതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ അഴിമതിയും തെറ്റായ സാന്പത്തിക നയങ്ങളുമാണ് ബി.ജെ.പിയെ ശക്തിപ്പെടുത്തിയതും അധികാരത്തിലെത്തിച്ചതും. ആ നയങ്ങള്‍ കോണ്‍ഗ്രസ് തുടരുന്നിടത്തോളം കാലം അവരുമായി സഖ്യത്തിനുള്ള സാദ്ധ്യതയില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
ചില പ്രത്യേക വിഷയങ്ങളില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കാന്‍ തയ്യാറാണ്. ഭൂമിയേറ്റെടുക്കല്‍ ബില്‍ സംബന്ധിച്ച് രാഷ്ട്രപതിയെ കാണാന്‍ പോയപ്പോള്‍ കോണ്‍ഗ്രസിനൊപ്പം സി.പി.എമ്മും ചേര്‍ന്നിരുന്നു. സമാനമായ വിഷയങ്ങളില്‍ ഇനിയും സഹകരിക്കാന്‍ തയ്യാറാണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യെച്ചൂരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























