കുളിമുറി വൃത്തിയാക്കാന്‍ പറഞ്ഞതില്‍ പ്രകോപിതനായ യുവാവ് സഹോദരനെ കുത്തിക്കൊന്നു

കുളിമുറി വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടതിന് പ്രകോപിതനായ യുവാവ് ജ്യേഷ്ഠ സഹോദരനെ കുത്തിക്കൊന്നു. മധ്യപ്രദേശിലെ ഛോലാ പ്രദേശത്താണ് സംഭവം നടന്നത്. അനിലാണ്(25) ആണ് സഹോദരന് നാനാക്രമിനെ(32) കുത്തിക്കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ കെട്ടിടത്തിന് പിന്നിലായാണ് നാനാക്രമിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സംഭവമറിഞ്ഞെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരനാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയത്. അനിലിന്റെ വീടിന്റെ പുറത്തും ഗോവണിയിലും രക്തക്കറ കണ്ടെത്തിയതും തെളിവായി. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റംസമ്മതിച്ചത്. മദ്യപിച്ച് വീട്ടിലെത്തിയ നാനാക്രം സഹോദരനോട് കുളിമുറി വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അനില്‍ ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അനില്‍ സഹോദരനെ കുത്തിക്കൊല്ലുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം സമീപത്തെ കെട്ടിടത്തിന് പിന്‍വശത്ത് ഉപേക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha