Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെണ്‍കുട്ടികളെ സുരക്ഷിതരാക്കാം... പെണ്‍മക്കളുമൊത്തുള്ള സെല്‍ഫിക്ക് മോഡിയുടെ പ്രോല്‍സാഹനം, മോഡി അപകടകാരിയെന്ന് കവിതാ കൃഷ്ണന്‍

29 JUNE 2015 11:16 AM IST
മലയാളി വാര്‍ത്ത.

രാജ്യത്ത് സ്ത്രീ അനുപാതം കുറഞ്ഞു വരുന്നുവെന്നതാണ് വാസ്തവം. അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒടുവില്‍ ഒരു ബോധവല്‍ക്കരണ പരിപാടി തന്നെ മുന്നോട്ട് കൊണ്ട് വന്നിരിക്കുകയാണ്. പെണ്‍മക്കളുമൊത്തുള്ള സെല്‍ഫികള്‍ക്കാണ് മോഡി പ്രോല്‍സാഹനം നല്‍കിയിരിക്കുന്നത്. പെണ്‍മക്കള്‍ക്കൊപ്പമുള്ള സെല്‍ഫി തനിക്കു ട്വീറ്റ് ചെയ്താല്‍ മികച്ചവ റീട്വീറ്റ് ചെയ്യാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം നല്‍കി.
\'മന്‍ കി ബാത്\' റേഡിയോ പരിപാടിയില്‍ ആശങ്ക പ്രകടിപ്പിച്ച ശേഷമാണ് മോഡി ഇത്തരത്തിലൊരു നീക്കം കൊണ്ട് വന്നത്. രാജ്യത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താനും അതിക്രമങ്ങള്‍ കുറയ്ക്കാനും സമൂഹത്തില്‍ സ്്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താനുമാണ് ഇത്തരത്തിലൊരു ബോധവല്‍ക്കരണ പരിപാടിയുമായി മോഡി എത്തിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ ഏറെ കുറവുള്ള ഹരിയാനയിലെ ബിബിപുര്‍ ഗ്രാമമുഖ്യനായ സുനില്‍ ജഗ്‌ലന്റെ ആശയം കടമെടുത്താണ് മോഡിയുടെ സെല്‍ഫി ആഹ്വാനം.
ഇത്തരം സെല്‍ഫികള്‍ പോസ്റ്റു ചെയ്യുന്നതിനു സുനില്‍ ജഗ്‌ലന്‍ തന്റെ ഗ്രാമത്തില്‍ മല്‍സരം സംഘടിപ്പിക്കുന്ന കാര്യവും മോദി അറിയിച്ചു. രാജ്യത്തെ 100 ജില്ലകളില്‍ ജനസംഖ്യയിലെ പെണ്‍ അനുപാതം ആശങ്കയുളവാക്കും വിധത്തില്‍ കുറവാണെന്ന് മോദി പറയുന്നു. പെണ്‍ ഭ്രൂണഹത്യകള്‍ തടയാനും പെണ്‍മക്കള്‍ക്കു വിദ്യാഭ്യാസം നല്‍കാനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച \'പെണ്‍മക്കളെ രക്ഷിക്കൂ, പെണ്‍മക്കളെ പഠിപ്പിക്കൂ\' പദ്ധതിയെ കുറിച്ചും മോദി വിശദീകരിച്ചു. പെണ്‍മക്കളെ രക്ഷിക്കാനുള്ള പ്രചാരണത്തെ ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
അതേസമയം, ബിജെപിയിലെ വനിതാ നേതാക്കള്‍ക്കെതിരെയുള്ള വിവാദങ്ങളെ കുറിച്ചു റേഡിയോ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചില്ല. യോഗ ദിനാഘോഷം, എല്ലാവര്‍ക്കും ഭവനം പദ്ധതി, കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഇവയെക്കുറിച്ച് മോദി സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി മരങ്ങള്‍ വച്ചു പിടിപ്പിക്കാനും ജലം സംരക്ഷിക്കാനും ആഹ്വാനം ചെയ്തു. എല്ലാ സ്‌കൂളുകളിലും ശുചിമുറി നിര്‍മിക്കാനുള്ള പദ്ധതി അടുത്ത സ്വാതന്ത്ര്യ ദിനത്തിനു മുന്‍പു പൂര്‍ത്തിയാക്കും.
നാലര ലക്ഷം ശുചിമുറികളാണ് ഇത്തരത്തില്‍ നിര്‍മിക്കേണ്ടി വരുന്നത്. പദ്ധതി ഏകദേശം പൂര്‍ത്തിയായി വരുന്നതായും മോഡി അറിയിച്ചു. ലോക നിലവാരത്തില്‍ സ്മാര്‍ട്ട് സിറ്റി, അമൃത് സിറ്റി പദ്ധതികള്‍ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാവര്‍ക്കും ശുചിമുറികളുള്ള ഭവനങ്ങള്‍ 2022 ല്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷ വേളയില്‍ യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, മകള്‍ക്കൊപ്പം സെല്‍ഫി എന്ന ആശയത്തിനെതിരെ ഓള്‍ ഇന്ത്യ പ്രോഗ്രസീവ് വിമന്‍ അസോസിയേഷന്‍ സെക്രട്ടറി കവിതാ കൃഷ്ണന്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാനമന്ത്രി പെണ്‍മക്കളെ വേട്ടയാടിയ ചരിത്രമുളള ആളാണെന്നും അതിനാല്‍ മകളോടൊപ്പമുളള സെല്‍ഫി ഷെയര്‍ ചെയ്യരുതെന്നുമാണ് കവിത തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്.
കവിതയുടെ ട്വീറ്റ് മോഡി അനുകൂലികള്‍ക്കിടയില്‍ കടുത്ത വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. ട്വിറ്ററിലും കവിതയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അന്ധമായ മോഡിവിരോധമാണ് കവിതയുടെ ട്വീറ്റ് എന്നും മാധ്യമശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ് സ്ത്രീകളുടെ അവകാശത്തിനു വേണ്ടി പോരാടുന്നയാള്‍ എന്ന് പറയുന്ന കവിത ഇത്രയും തരംതാണതെന്നും കവിതക്കെതിരെയുളള ട്വീറ്റുകളില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (2 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (2 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (2 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (3 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (3 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (3 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (3 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (4 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (4 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (4 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (4 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (4 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (4 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (4 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (4 hours ago)

Malayali Vartha Recommends