Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

12 ദിവസത്തിനിടെ ഒരു കുടുംബത്തിലെ നാല് പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; അച്ഛനും അമ്മയും മകനും മരുമകളുടെ വേര്പാടിന് പിന്നാലെ ആറ് വയുസും എട്ട് വയസുമുള്ള രണ്ട് പെണ്‍കുട്ടികള്‍ അനാഥരായി, രോഗം പടർന്നത് മുത്തച്ഛനിൽ നിന്ന്

13 MAY 2021 05:30 PM IST
മലയാളി വാര്‍ത്ത

ഒരു കുടുംബത്തിലെ നാല് പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായി റിപ്പോർട്ട്. രോഗം ബാധിച്ച് 12 ദിവസത്തിനിടെയാണ് നാല് കുടുംബാംഗങ്ങള്‍ മരിച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഞെട്ടൽ മാറാതെ പ്രദേശവാസികൾ.

അച്ഛനും അമ്മയും മകനും മരുമകളുമാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. എന്നാൽ ഇതിനുപിന്നാലെ ആറ് വയുസും എട്ട് വയസുമുള്ള രണ്ട് പെണ്‍കുട്ടികള്‍ അനാഥരായിരിക്കുകയാണ്. ഇവരുടെ മുത്തച്ഛനായ ദുര്‍ഗാപ്രസാദിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ ഐസോലേഷനില്‍ കഴിഞ്ഞെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഏകദേശം ഒരാഴ്ച പിന്നിട്ടപ്പോള്‍ ദുര്‍ഗാപ്രസാദിന്റെ മകന്‍ അശ്വിനും കോവിഡ് ബാധിച്ച്‌ മരിക്കുകയുണ്ടായി. ഇതിന് പിന്നാലെ ദുര്‍ഗാപ്രസാദിന്റെ ഭാര്യയും കൊറോണ മൂലം മരിച്ചു. ഏറ്റവും ഒടുവിലായി മെയ് 7ന് അശ്വിന്റെ ഭാര്യയും രോഗം ബാധിച്ച്‌ മരിച്ചതോടെ ഇവരുടെ കുട്ടികള്‍ മാത്രമാണ് ഇപ്പോള്‍ ആ കുടുംബത്തില്‍ അവശേഷിക്കുന്നത്. ഇവരെ ബറെയ്‌ലിയിലുള്ള ബന്ധുവിന്റെ വീട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം, രാജ്യത്ത് കോവിഡ് കണക്കുകള്‍ ആശ്വാസത്തിന് വകനല്‍കാതെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 4120 പേര്‍ മരിക്കുകയും ചെയ്തു. രോഗമുക്തി നേടിയത് 3,52,181 പേര്‍. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം 2,37,03,665 ആയി ഉയർന്നിരിക്കുകയാണ്. 2,58,317 പേരാണ് ആകെ മരിച്ചത്. നിലവില്‍ 37,10,525 പേര്‍ ചികിത്സയില്‍ തുടരുന്നുണ്ട്.

ഇതുകൂടാതെ മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് -46,781. 43,529 രോഗികളുമായി കേരളം രണ്ടാമതാണ് നിൽക്കുന്നത്. കര്‍ണാടകയില്‍ 39,998ഉം തമിഴ്നാട്ടില്‍ 30,355ഉം രോഗികളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയിലും യു.പിയിലും കോവിഡ് നിരക്ക് കുറഞ്ഞുവരുന്നത് ആശ്വാസത്തിനിടയാക്കുന്നു. ഡല്‍ഹിയില്‍ 13,287 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. യു.പിയില്‍ 18,125 പേര്‍ക്കാണ് രോഗബാധ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (45 minutes ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (1 hour ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (1 hour ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (1 hour ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (2 hours ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (2 hours ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (3 hours ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (3 hours ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (3 hours ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (3 hours ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (3 hours ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (3 hours ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (4 hours ago)

Malayali Vartha Recommends