വസ്ത്രധാരണം മാന്യമായിരിക്കണം

വീണ്ടും ഡ്രസ്‌കോഡില്‍ കര്‍ശന നിയന്ത്രണവുമായി കോളജ് അധികൃതര്‍. ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്കുമാത്രമല്ല അദ്ധ്യാപകര്‍ക്കുമുണ്ട് ചട്ടങ്ങള്‍. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പുതിയ ഡ്രസ് കോഡുമായി കല്‍ക്കത്തയിലെ സ്‌കോട്ടിഷ് ചര്‍ച്ച് കോളജ്. കോളജില്‍ ധരിച്ചു വരുന്ന വസ്ത്രം പരിതസ്ഥിതിയില്‍ നിന്ന് നമ്മള്‍ പഠിക്കുന്നതിന്റെ പ്രാധാന്യമാണ് കാണിക്കുന്നത്. കാമ്പസിന്റെ സുരക്ഷിതത്വത്തിനും വൃത്തിക്കും അച്ചടക്കത്തിനും മാന്യമായ വസ്ത്രധാരണം ആവശ്യവുമാണ്. \'കുട്ടിപ്പാവാടകള്‍ നിരോധിച്ചിരിക്കുന്നു, കോളജ് അധികൃതര്‍ ഇറക്കിയ നോട്ടീസില്‍ പറയുന്നു.
നോട്ടീസ് പ്രകാരം കാമ്പസില്‍ ഇനി മുതല്‍ റൌണ്ട് നെക്ക് ടീഷര്‍ട്ടുകളോ, ഇറുകിയതോ ഇറക്കമില്ലാത്തതോ ആയ ഷര്‍ട്ടുകളോ വിദ്യാര്‍ഥികളോ അധ്യാപകരോ ധരിക്കാന്‍ പാടില്ല. എന്തെങ്കിലും തരത്തിലുള്ള എഴുത്തുകള്‍ ഉള്ള ടീ ഷര്‍ട്ടുകള്‍ക്കും നിരോധമുണ്ട്. പാന്റുകള്‍ക്കും കാല്‍മുട്ടിറങ്ങി നില്‍ക്കുന്ന കീറലുകളില്ലാത്ത പാവാടകള്‍ക്കും നിരോധമില്ല. സാരികളും ചുരിദാറുകളും ധരിക്കുന്നത് മാന്യമായിട്ടായിരിക്കണം. ആണ്‍കുട്ടികള്‍ കമ്മലുകള്‍ ധരിക്കുന്നതിനും കാമ്പസില്‍ പുതിയ നോട്ടീസ് പ്രകാരം നിരോധമുണ്ട്.
പക്ഷേ കാമ്പസിനകത്തെ പുതിയ നിയമത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. വിദ്യാഭ്യാസവിദഗ്ധരും സാമൂഹ്യപ്രവര്‍ത്തകരും വിഷയത്തില്‍ പ്രതിഷേധസ്വരം ഉയര്‍ത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























