Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

കുട്ടികൾക്കിടയിൽ കോവിഡ്‌ബാധയും മരണവും വർധിക്കുന്നു; സംസ്കരിക്കാൻ സ്ഥലമില്ലാതെ നട്ടം തിരിഞ്ഞ് ഡൽഹി

15 MAY 2021 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...

  പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്‍റെ 15 പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

പാകിസ്ഥാൻ-ചൈന ഷാക്‌സ്ഗാം താഴ്‌വര കരാർ നിയമവിരുദ്ധമാണെന്ന്' ഇന്ത്യൻ സൈനിക മേധാവി; പാകിസ്ഥാനും ചൈനയും തമ്മിൽ 1963-ൽ ഒപ്പുവച്ച കരാർ ഇന്ത്യ അംഗീകരിക്കുന്നില്ല

ചെന്നെെയിൽ റോഡരികിൽ നിന്ന് ലഭിച്ച 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും ഉടമസ്ഥർക്ക് തിരികെ നൽകി ശുചീകരണ തൊഴിലാളി...

ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല

 

രാജ്യത്ത് കോവിഡ്‌ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ചിരുന്നു. ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണവും മരണവും അതിതീവ്രമായ വർധിച്ചിരുന്നു. കോവിഡ്​ മരണങ്ങള്‍ കാരണം സംസ്​ഥാനത്തെ ശ്​മശാനങ്ങളിലെ നീണ്ട വരികളും തിരക്കും വാർത്തകളിൽ നിറഞ്ഞതായിരുന്നു.

രണ്ടാം തരംഗത്തില്‍ നവജാത ശിശുക്കളും കുട്ടികളും മരിക്കുന്ന സംഭവങ്ങളും കൂടി വന്നു കൊണ്ടിരിക്കുകയായിരുന്നു. ഒരാഴ്ചക്കിടെ ഒമ്പത്​ മാസം പ്രായമായ കൃഷു, അഞ്ച്​ മാസം പ്രായമായ പാരി എന്നീ രണ്ട്​ കുഞ്ഞുങ്ങളെയാണ്​ സീമാപുരി ശ്​മശാനത്തില്‍ സംസ്​കരിച്ചത്​.

രണ്ടാം കോവിഡ്​ തരംഗത്തിന്​ ശേഷം രാജ്യതലസ്​ഥാനത്ത്​ 2000ത്തിലധികം മൃതദേഹങ്ങള്‍ സംസ്​കരിക്കാന്‍ സഹായിച്ച സാമൂഹിക പ്രവര്‍ത്തകനും മുന്‍ നിയമസഭാംഗവുമായ ജിതേന്ദ്ര സിങ്​ ശൗണ്ടി ഈ രണ്ട്​ കുട്ടികളുടെയും മൃതദേഹം ഏറ്റുവാങ്ങവെ കരഞ്ഞുപോയ അവസ്​ഥ പറഞ്ഞതുമായിരുന്നു.

'കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ മൂന്ന് ശിശുക്കളുടെയും ഒരു ഗര്‍ഭസ്​ഥ ശിശുവിന്‍റെയും മൃതദേഹങ്ങളാണ്​ ഞങ്ങള്‍ക്ക് ലഭിച്ചത്​. സാധാരണയായി ഞങ്ങള്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാറില്ല. ഒന്നുകില്‍ അവരെ മറവ്​ ചെയ്യുകയോ അല്ലെങ്കില്‍ നദിയില്‍ ഒഴുക്കുകയോ ആണ്​ ചെയ്യാറ്​. പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കുന്നത്​ അണുബാധ പടര്‍ത്തുമെന്നാണ്​ കരുതുന്നത്' -ശൗണ്ടിയുടെ വാക്കുകൾ.

ഒന്നാം തരംഗത്തിൽ നിന്നും രണ്ടാം തരംഗത്തിൽ എത്തുമ്പോൾ നിരവധി ശിശുക്കളെ ആയിരുന്നു കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്‌​ മരിച്ച കൃഷുവിന്​ തിങ്കളാഴ്ചയാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. ജി.ടി.ബി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച രക്​തത്തിലെ ഓക്​സിജന്‍റെ അളവ്​ 31 ശതമാനമായി (90 ശതമാനത്തില്‍ കൂടുതലാണ്​ വേണ്ടത്​) കുറഞ്ഞു. വ്യാഴാഴ്ചയോടെ കുഞ്ഞ്​ മരണപ്പെടുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപേ കുഞ്ഞിന്റെ അമ്മയ്ക്കും കോവിഡ് പോസിറ്റീവ് ആയിരുന്നു.

ഈ സംഭവത്തിന് തൊട്ടു മുൻപായിരുന്നു അഞ്ച്​ മാസം പ്രായമായ പാരിയും കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. വെന്‍റിലേറ്ററി​ന്‍റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന പാരി ന്യുമോണിയയും ഹൃദയാഘാതവും വന്നാണ്​ മരിച്ചത്​. ശ്​മശാനത്തിന്‍റെ അരികിലായി ഒഴിഞ്ഞുകിടന്ന ഇത്തിരി സ്​ഥലത്താണ്​ രണ്ട്​ കുഞ്ഞുങ്ങള്‍ക്കും അന്ത്യവിശ്രമമൊരുക്കിയതെന്ന്​ ശഹീദ്​ ഭഗത്​ സിങ്​ സേവാദള്‍ വളണ്ടിയര്‍മാര്‍ വ്യക്തമാക്കി.

കുട്ടികളെ മറവ്​ ചെയ്യാനുള്ള സ്​ഥലപരിമിതി നേരിടുന്നതായാണ്​ സന്നദ്ധ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നത്​. വലിയ ശ്മശാനങ്ങളായ നിഗംബോദ്​ ഘട്ട്, ഗാസിപൂര്‍ ഘട്ട്​ എന്നിവിടങ്ങളില്‍ ശിശുക്കളുടെ മൃതദേഹങ്ങള്‍ എടുക്കാന്‍ വ്യവസ്ഥയില്ല.

'കോവിഡ് ബാധിച്ച്‌​ മരിച്ച ശിശുക്കളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ ഞങ്ങള്‍ എടുക്കുന്നില്ല. ഞങ്ങള്‍ക്ക് അവരെ സംസ്​കരിക്കാനുള്ള സ്ഥലമില്ല. കോവിഡ്​ ബാധിച്ച്‌​ മരിച്ച കുട്ടികളുടെ ശവസംസ്​കാരത്തിന്​ പ്രത്യേക പ്രോട്ടോക്കോള്‍ ഇല്ല' -നിഗംബോദ്​ ഘട്ട്​ സഞ്ചലന്‍ സമിതി ജനറല്‍ സെക്രട്ടറി സുമന്‍ ഗുപ്​ത പറഞ്ഞു. ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പാലിറ്റികള്‍ ഇപ്പോള്‍ ശിശുക്കള്‍ക്കുള്ള ശ്മശാനങ്ങള്‍ക്കായി വഴി തടി അലയുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവിഴ ജയശങ്കറിന് ഹരിവരാസനം പുരസ്കാരം സമ്മാനിച്ചു  (9 minutes ago)

HOSPITAL ആശുപത്രില്‍ നാടകീയ സംഭവങ്ങള്‍  (22 minutes ago)

വൈകിട്ട് നാലുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി  (28 minutes ago)

Rahul-Mamkootathil കോഴി കൂവുന്നതിന് മുൻപേ തെളിവെടുപ്പ്  (31 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ  (41 minutes ago)

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല.... പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ...  (1 hour ago)

രാവിലെ 11 മണിയോടെ പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു  (1 hour ago)

മോദി ഈ മാസം തിരുവനന്തപുരത്തെത്തും.  (1 hour ago)

ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്  (1 hour ago)

കേരളത്തിന്റെ മാതൃക രാജ്യത്തെ മറ്റു നിയമസഭകളും മാതൃകയാക്കണമെന്ന് ഗവർണർ  (1 hour ago)

ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിൽ രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എൻ2 പക്ഷിപ്പനി സ്ഥിരീകരിച്ചു...  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്.  (2 hours ago)

രാഷ്ട്രീയത്തിൽ വഞ്ചന സ്വാഭാവികമാണ്  (2 hours ago)

ഓരോ തെരുവുനായ ആക്രമണത്തിനും സംസ്ഥാനങ്ങൾ കനത്ത പിഴ നൽകേണ്ടി വരും.  (2 hours ago)

കള്ളന്മാർക്ക് ആണിയടിച്ച് അയ്യപ്പൻ  (2 hours ago)

Malayali Vartha Recommends