മഹാത്മാഗാന്ധി വധക്കേസിന്റെ അന്തിമ കുറ്റപത്രം ചോദിച്ചപ്പോള്‍ കൈമലര്‍ത്തി അധികൃതര്‍

മഹാത്മാ ഗാന്ധി വധക്കേസിലെ അന്തിമ ചാര്‍ജ് ഷീറ്റ് കാണാനില്ല. ഒഡീഷയില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകന്‍ ഗാന്ധി വധക്കേസിലെ വിവരങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് സംഭവം വ്യക്തമായത്. കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം ഗാന്ധിജിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നില്ലെന്നും മറുപടിയില്‍ പറയുന്നു.
കുടുംബാംഗങ്ങളുടെ തല്‍പ്പര്യപ്രകാരം ഗാന്ധിജിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നില്ലെന്ന് ഗാന്ധി സ്മൃതി അധികൃതര്‍ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ അറിയിക്കുകയായിരുന്നു. വധക്കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആര്‍, ചാര്‍ജ്ഷീറ്റ് എന്നിവയെപ്പറ്റി അറിയില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. തുഗ്ലക് പോലീസ് സ്‌റ്റേഷനിലാണ് കേസിന്റെ അന്വേഷണം നടത്തിയിരുന്നത്.
അതേസമയം മഹാത്മാ ഗാന്ധി വധക്കേസിലെ എഫ്.ഐ.ആറും ചാര്‍ജ് ഷീറ്റും പരസ്യപ്പെടുത്താന്‍ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍, ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. നാഷണല്‍ ആര്‍ക്കെവ്‌സ് ഓഫ് ഇന്ത്യ, ഗാന്ധി സ്മൃതി ഡയറക്ടര്‍ തുടങ്ങിയവര്‍ക്കും മന്ത്രാലയം ഈ നിര്‍ദ്ദേശം കൈമാറിയിരുന്നു.
നാഥുറാം ഗോഡ്‌സേ ഗാന്ധിയെ വെടിവച്ച് കൊന്നത് 1948 ജനുവരി 30നാണ്. ബിര്‍ലാ ഹൗസില്‍ വച്ചായിരുന്നു രാജ്യത്തെ നടുക്കിയ ആ സംഭവം ഉണ്ടായത്. ഗാന്ധി വധം അന്വേഷിച്ചത് തുഗ്ലക് റോഡ് പൊലീസാണ്. അവര്‍ തന്നെയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























