ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റിലും സി.പി.എം വിജയിച്ചു

സി.പി.എമ്മിന്റെ മാനം കാത്ത് ത്രിപുര. അരുവിക്കര പരാജയത്തിനിടെ ത്രിപുരയില്‍ സി.പി.എമ്മിന് ആശ്വാസ ജയം. ത്രിപുര നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലും സി.പി.എമ്മിന് ജയം. സംവരണ മണ്ഡലങ്ങളായ പ്രതാപ്ഗഢും സുര്‍മയുമാണ് സി.പി.എം നിലനിര്‍ത്തിയത്. പ്രതാപ്ഗഢില്‍ സി.പി.എം സ്ഥാനാര്‍ത്ഥി രാമുദാസ് ബി.ജെ.പി സ്ഥാനാര്‍ത്ഥി മൗസമി ദാസിനെ 17,326 വോട്ടിന് പരാജയപ്പെടുത്തി.
കഴിഞ്ഞ തവണ ഈ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് ആയിരുന്ന കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മന്ത്രി അനില്‍ സര്‍ക്കാരിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. തുടര്‍ച്ചയായ 9 ാം തവണയാണ് ഈ സീറ്റ് സി.പി.എം നിലനിര്‍ത്തുന്നത്.
സുര്‍മ മണ്ഡലത്തില്‍ അഞ്ജന്‍ദാസ് ബി.ജെ.പിയുടെ അശിഷ് ദാസിനെ 15,309 വോട്ടിന് പരാജയപ്പെടുത്തി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന കോണ്‍ഗ്രസിനെ പിന്തള്ളി ഇത്തവണ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തി. കഴിഞ്ഞ തവണ ബി.ജെ.പിക്ക് 408 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്ന സുധീര്‍ദാസിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഇതോടൊപ്പം നടന്ന മറ്റ് ഉപതെരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശിലെ ഗരോത്ത് മണ്ഡലം ഭരണകക്ഷിയായ ബി.ജെ.പി നിലനിര്‍ത്തി. ചന്ദര്‍സിങ് സിസോദിയയാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. മേഘാലയയിലെ ചോക്‌പോട്ട് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബ്ലൂബെല്‍ സാങ്മയാണ് ഇവിടെ വിജയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























