15 വര്‍ഷമായി ബന്ധുക്കള്‍ ചങ്ങലയിലിട്ടിരുന്ന യുവാവിനെ മോചിപ്പിച്ചു

ബന്ധുക്കള്‍ 15 വര്‍ഷമായി ചങ്ങലയിലിട്ടിരുന്ന യുവാവിനെ പോലീസും സമൂഹ്യ സേവകരും ചേര്‍ന്ന് മോചിപ്പിച്ചു. ഇയാളില്‍ ബാധ കൂടിയിട്ടുണ്ടെന്ന് മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ യുവാവിന്റെ കാലില്‍ ചങ്ങലയിട്ട് പൂട്ടിയത്.
ഗുജറാത്തിലെ മഹിസാഗര്‍ജില്ലയിലെ രമേഷ്ഭായി ദമാര്‍ എന്ന 30കാരനെയാണ് 15 വര്‍ഷമായി ബന്ധുക്കള്‍ ചങ്ങല ഉപയോഗിച്ച് പൂട്ടി ഇട്ടിരുന്നത്. ചങ്ങലയുടെ ഒരറ്റം കാലില്‍ ബന്ധിച്ച ശേഷം മറ്റേ അറ്റം വീടിന് പുറത്തുള്ള മരത്തൂണിലും ബന്ധിച്ചിരിക്കുകയായിരുന്നു.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ദമാറിന്റെ ശരീരത്തില്‍ ബാധ കൂടിയിട്ടുണ്ടെന്ന് ഒരു മന്ത്രവാദി പറയുകയും ഈ പേരില്‍ ബന്ധുക്കള്‍ ഇയാളെ പൂട്ടിയിടുകയുമായിരുന്നു. അതേ സമയം ഇയാള്‍ക്ക് മാനാസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് അറിയിച്ചു.
ചങ്ങലയില്‍ കിടന്ന ദമാറിന് ബന്ധുക്കള്‍ ഭക്ഷണം കൊടുത്തിരുന്നു. പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി ചങ്ങല ചിലപ്പോഴൊക്കെ അഴിച്ചു വിട്ടിരുന്നു. വീടിനു മുന്നിലൂടെ കടന്നു പോകുന്നവര്‍ ദമാറിനെതിരെ കല്ലെറിയാറുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ഉള്‍പ്രദേശത്തുള്ള വീടായിരുന്നതിനാല്‍ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ദമാറിന്റെ അമ്മയ്ക്കും സഹോദനുമെതിരെ സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
അതേസമയം ദമാറിനെ മോചിപ്പിക്കുന്ന സമയത്ത് ഇയാള്‍ക്ക് വസ്ത്രം ഒന്നും ഉണ്ടായിരുന്നില്ല. മോചിതനായ ദമാറിന് നടക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. തുടര്‍ന്ന് പോലീസും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് ദമാറിനെ കുളിപ്പിക്കുകയും പുതിയ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























