നെഹ്രുവിന്റെ വിക്കി പേജില്‍ അശ്ലീല ചുവയില്‍ വ്യാപക തിരുത്തല്‍: ഉപയോഗിച്ചത് സര്‍ക്കാര്‍ കമ്പ്യൂട്ടര്‍, ആക്ഷേപവുമായി കോണ്‍ഗ്രസ്

ആധുനിക ഇന്ത്യയുടെ ശില്‍പിയും രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ വിക്കിപീഡിയ പേജില്‍ തിരിമറി. നെഹ്രുവിന്റെ ഭൂതകാലവും പാരമ്പര്യവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തിരുത്തിയത്. നെഹ്രുവിനെ മോശമായി ചിത്രീകരിക്കുന്ന രിതിയില്‍ നടത്തിയ തിരുത്തലുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഐപി അഡ്രസുള്ള കമ്പ്യൂട്ടറില്‍നിന്നാണ് നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റ്‌റിന്റെ ഐപി അഡ്രസിലൂടെയാണ് നെഹ്രുവിന്റെ വിക്കി പീഡിയ പേജില്‍ തിരുത്തല്‍ നടന്നത്. എന്നാല്‍ എന്‍ഐസി നെറ്റുവര്‍ക്കില്‍ കടന്നയാളെക്കുറിച്ച് വിവരങ്ങളൊന്നും കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് സെന്റര്‍ ഫോര്‍ ഇന്റെര്‍നെറ്റ് ആന്‍ഡ് സൊസൈറ്റി സെന്റര്‍ ഡയറക്ടര്‍ പ്രാണേഷ് പ്രകാശ് വ്യക്തമാക്കി. തിരുത്തല്‍ നടന്ന് മിനിട്ടുകള്‍ക്ക് ശേഷം വിവരങ്ങള്‍ പൂര്‍വസ്ഥിതിയിലെത്തിയെങ്കിലും വിക്കിപീഡിയയുടെ \'റിവിഷന്‍ ഹിസ്റ്ററി പേജില്‍\' തിരുത്തല്‍ നടത്തിയ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമാണ്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് പങ്കുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
നെഹ്രുവിന്റെ മുത്തച്ഛന്‍ ഗംഗാധര്‍ നെഹ്രു ഒരു മുസ്ലീമായിരുന്നുവെന്നും നെഹ്രുവിന്റെ ജനനം ഒരു വേശ്യാകേന്ദ്രത്തിലായിരുന്നുവെന്നും വിശദീകരിക്കുന്ന രീതിയിലാണ് തിരുത്തലുകള്‍ നടന്നത്. അലഹബാദ് ജില്ലാ ജഡ്ജി നീരജ് ഗുപ്ത ഇക്കാര്യം അംഗീകരിക്കുന്നതായും എന്നാല്‍ നെഹ്രുവിന്റെ ജന്മഗ്രഹം സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ രേഖകളില്‍നിന്നും നഷ്ടപ്പെട്ടതായും വിക്കിപേജില്‍ പറയുന്നു. വേശ്യാ വൃത്തി നെഹ്രുവിന്റെ വീടിനെ പല ഭാഗങ്ങളായി തിരിച്ചിരുന്നു. ഒരുകാലത്ത് നെഹ്രുവിന്റെ വീടിന് നമ്പര്‍ പോലും ലഭിച്ചിരുന്നില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ എച്ച്.എന്‍ ബഹുഗുണ 1972ല്‍ അലഹബാദ് കമ്മീഷണറോട് നെഹ്രുവിന്റെ ജന്മസ്ഥലത്ത് ഒരു സ്മാരകം നിര്‍മിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നെഹ്രുവിന്റെ ഭൂതകാലം പുറത്താകുമെന്ന് ഭയന്ന് ഈ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നുവെന്നും വിക്കി പീഡിയയില്‍ പ്രത്യക്ഷപ്പെട്ട തിരുത്തലുകള്‍ വിശദീകരിക്കുന്നു. നെഹ്രു രാഷ്ട്രീയത്തിലും സ്ത്രീ വിഷയത്തിലും അതീവ തല്‍പ്പരനായിരുന്നുവെന്നും തിരുത്തലുകളിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























