ഗജേന്ദ്ര സിങിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച നടപടി: ആം ആദ്മിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കേന്ദ്ര സര്‍ക്കാരിന് എതിരെ നടന്ന പ്രതിഷേധ റാലിക്കിടെ മരണമടഞ്ഞ കര്‍ഷകനെ രഷ്തസാക്ഷിയായി അവരോധിച്ച ആംആദ്മി സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. നടപടിയില്‍ നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കോടതി ഡല്‍ഹി സര്‍ക്കാരിന് നോട്ടീസ് നല്‍കി.
മോഡി സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിന് എതിരെ ഡല്‍ഹി ജന്ദര്‍ മന്ദറില്‍ ആം ആദ്മി സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടയിലാണ് കര്‍ഷകനായ ഗജേന്ദ്ര സിങ് ആത്മഹത്യ ചെയ്തത്. റാലിക്കിടയില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി സമീപത്തെ മരത്തില്‍ കയറിയ സിങ് കഴുത്തില്‍ കുരുക്കു മുറുക്കി ആത്മഹത്യ ചെയ്യുകയായിരുന്നു.
സിങിനെ ആത്മഹത്യയില്‍നിന്നും പന്തിരിപ്പിക്കാന്‍ ആം ആദ്മിയുടെ നേതാക്കള്‍ ശ്രമിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മരണത്തിന്റെ ഉത്തരവാദിത്വം ആം ആദ്മി ഏറ്റെടുക്കണമെന്ന് മറ്റ് ദേശിയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിങിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് ആം ആദ്മി രംഗത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























