തമിഴ്‌നാട്ടില്‍ ഹെല്‍മറ്റ് നിര്‍ബന്ധം; പരിശോധന കര്‍ശനമാക്കി

പ്രതിഷേധവുമായി ജനങ്ങള്‍ ചാകരക്കൊയ്ത്തില്‍ ഹെല്‍മറ്റ് വില്‍പ്പനക്കാര്‍.തമിഴ്‌നാട്ടില്‍ ഇരുചക്ര വാഹനയാത്രികര്‍ക്ക് ജൂലൈ ഒന്ന് മുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. ഇതേത്തുടര്‍ന്ന് പൊലീസ് പരിശോധന കര്‍ശനമാക്കി. ഇതോടെ ഹെല്‍മറ്റ് വില്‍പ്പനക്കാര്‍ ചാകര ആഘോഷമാക്കുകയാണ്. കഴിഞ്ഞദിവസം വരെ 800-900 രൂപ വരെ വിലക്ക് വിറ്റിരുന്ന ഹെല്‍മറ്റുകള്‍ക്ക് ഇന്നലെ മുതല്‍ 1000 ,1400 രൂപ വരെ കടന്നു. പൊലീസിനു മുന്നില്‍പെടുന്ന യാത്രികര്‍ നിയമനടപടി പേടിച്ച് തിരിച്ചുപോയി വഴിവക്കില്‍ നിന്നു ഹെല്‍മറ്റ് വാങ്ങി ധരിച്ചാണ് കടന്നുപോകുന്നത്.
ഇതൊന്നുമറിയാതെ കേരളത്തില്‍ നിന്നു തമിഴ്‌നാട്ടിലെത്തിയ നിരവധി പേര്‍ കുടുങ്ങുകയും ചെയ്തു. ഇവരില്‍ പലരുടെയും ലൈസന്‍സ് പൊലീസ് പിടിച്ചെടുത്തു. സേലം, തിരുച്ചിറപ്പള്ളി തുടങ്ങിയ ഇടങ്ങളിലാണ് ഹെല്‍മറ്റ് വില്‍പ്പന തകൃതിയായി നടക്കുന്നത്. ഇവരില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്നത് വഴിയോര കച്ചവടക്കാരും. ഇതേസമയം, പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ മദ്രാസ് ഹൈകോടതി വിധിയെ കളിയാക്കി നിരവധി ട്രോളുകളും ട്വിറ്ററില്‍ കറങ്ങുന്നുണ്ട്. അതിലൊന്ന് ബൈക്കിന്റെ പിന്നിലിരുത്തി കൊണ്ടുപോകുന്ന നായയും ഹെല്‍മറ്റ് ധരിച്ചിരിക്കുന്ന ചിത്രവും തമിഴ്!നാട്ടിലെ ഇന്നത്തെ അവസ്ഥ ഇങ്ങനെയാണെന്ന അടിക്കുറിപ്പുമാണ്. ഇതിനിടെ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കാന്‍ അധികൃതരുടെ പ്രശ്ചന്ന വേഷവും ബോധവത്കരണവും നടക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























