എംപിമാരുടെ ശമ്പളവും അലവന്‍സുകളും പെന്‍ഷനും വര്‍ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളി

എംപിമാരുടെ ശമ്പളവും അലവന്‍സുകളും പെന്‍ഷനും വര്‍ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളി. യോഗി ആദിത്യനാഥ് അധ്യക്ഷനായ സമിതിയുടെ 65 നിര്‍ദേശങ്ങളില്‍ 18 എണ്ണം തള്ളുകയും 15 എണ്ണം അംഗീകരിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. മൂന്നു നിര്‍ദേശങ്ങള്‍ ആവശ്യ സമയത്തു പരിഗണിക്കാമെന്നും നാലെണ്ണത്തില്‍ നിലവില്‍ യാതൊരു മാറ്റവും വരുത്തേണ്ടതില്ലെന്നുമാണ് സര്‍ക്കാരിന്റെ തീരുമാനം. സിറ്റിങ് ഫീ ഗണ്യമായി കൂട്ടാനും സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതും സര്‍ക്കാര്‍ പരിഗണിച്ചില്ല.
എംപിമാരുടെ നിലവിലുള്ള ശമ്പളം നേരെ ഇരട്ടിയാക്കാനാണ് ശുപാര്‍ശ നല്‍കിയിരുന്നത്. കൂടാതെ, മുന്‍ എംപിമാര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ 75 ശതമാനം വര്‍ധിപ്പിക്കാനായിരുന്നു ശുപാര്‍ശ. ഇതിന് മുന്‍പ് എംപിമാരുടെ ശമ്പളം വര്‍ധിപ്പിച്ചത് 2010ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതി സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.
നിലവില്‍ 50,000 രൂപയാണ് എംപിമാരുടെ മാസ ശമ്പളം. എന്നാല്‍, വിവിധ ആനുകൂല്യങ്ങളടക്കം മാസാമാസം എംപിമാര്‍ക്ക് ലഭിക്കുന്ന തുക ഇതിന്റെ ഇരട്ടിയിലധികമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























