ഇന്ത്യയിൽ വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്സിനായി കരാർ ഒപ്പുവച്ച് കേന്ദ്രസർക്കാർ...
ഇന്ത്യയിൽ വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്സിനായി ബയോളജിക്കൽ ഇ ലിമിറ്റഡുമായി കരാർ ഒപ്പിട്ട് കേന്ദ്രസർക്കാർ.. മുപ്പത് കോടി ഡോസ് വാക്സിൻ ഈ വർഷം ഉത്പാദിപ്പിക്കും. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടരുകയാണ്. കേന്ദ്രം 1500 കോടി ഡോസ് വാക്സിനായുള്ള അഡ്വാൻസ് തുക നൽകും.
അതേസമയം രാജ്യത്ത് പ്രതിദിനം കൊവിഡ്-19 കേസുകൾക്ക് തുടര്‍ച്ചയായി കുറവ് ഉണ്ടാകാൻ തുടങ്ങിയത് ആശ്വാസമായി കാണുന്നു... . തുടര്‍ച്ചയായി ഒന്നരലക്ഷത്തിന് താഴെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശങ്കയായി നിന്നിരുന്ന മരണ നിരക്കിലും കുറവ് ഉണ്ടായിട്ടുണ്ട്.
രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരുന്നു..ഇതിന്റെ ഫലമായാണ് കൊവിഡ് കണക്കുകള്‍ കുറയുന്നത്. ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ രോഗബാധ നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകൾ രണ്ട് ലക്ഷത്തില്‍ താഴെയാണ്. ഇന്നലെയാണ് ഏറ്റവുമധികം കേസുകള്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha