സിബിഎസ്ഇ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ ഉപേക്ഷിക്കാനുള്ള കേന്ദ്ര തീരുമാനത്തോട് യോജിച്ച് സുപ്രീംകോടതി
സിബിഎസ്ഇ12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ ഉപേക്ഷിക്കാനുള്ള കേന്ദ്ര തീരുമാനത്തോട് യോജിച്ച് സുപ്രീംകോടതി. കേന്ദ്രം എടുത്ത നിലപാടില്‍ ജസ്റ്റീസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് സന്തോഷം പ്രകടിപ്പിച്ചു.
തല്ക്കാലം സംസ്ഥാന ബോര്‍ഡുകളുടെ കാര്യത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മാര്‍ക്ക് നിര്‍ണയം പൂര്‍ത്തിയാക്കാന്‍ സമയപരിധി നല്‍കണമെന്ന് ഹര്‍ജി നല്കിയ മമത ശര്‍മ്മ ആവശ്യപ്പെട്ടു.
ഇതിനായുള്ള മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ രണ്ടാഴ്ച വേണം എന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. മൂന്നു വര്‍ഷത്തെ ശരാശരിയെക്കാള്‍ ഈ വര്‍ഷത്തെ ഇതുവരെയുള്ള മാര്‍ക്ക് മാത്രം പരിഗണിക്കുക എന്ന നിര്‍ദ്ദേശത്തിനാണ് മുന്‍ഗണന.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 26ന് അവശേഷിക്കുന്ന പരീക്ഷകള്‍ റദ്ദാക്കുന്നതിനായി സിബിഎസ്ഇ സമര്‍പ്പിച്ച നിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha