'ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ഉടനടി റീഫണ്ടിങ്'; ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ നിര്‍ണായക മാറ്റവുമായി ഇന്ത്യന്‍ റെയില്‍വേ
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ നിര്‍ണായക മാറ്റവുമായി ഇന്ത്യന്‍ റെയില്‍വേ. പുതിയ തീരുമാനം പ്രകാരം ഇന്ത്യന്‍ റെയില്‍വേ വെബ്സൈറ്റിലൂടെയും ആപിലൂടേയും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ഉടനടി റീഫണ്ട് നല്‍കുമെന്ന് റെയില്‍വേ വ്യക്തമാക്കി.
ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഐ.ആര്.ടി.സിയുടെ പേയ്മെന്റ് ഗേറ്റ്വേയായ ഐ.ആര്.ടി.സി- ഐപേ വഴി പണമടച്ചവര്‍ക്കാണ് അതിവേഗത്തില്‍ പണം തിരികെ ലഭിക്കുക. 2019ലാണ് ഇന്ത്യന്‍ റെയില്‍വേ ഐ.ആര്.ടി.സി-ഐപേ സംവിധാനം അവതരിപ്പിച്ചത്. നിലവില്‍ ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് റീഫണ്ട് രണ്ട് മുതല്‍ മൂന്ന് ദിവസം വരെ എടുക്കാറുണ്ട്. പുതിയ സംവിധാനം ട്രെയിന്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ റെയില്‍വേ വക്താവ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha