മാനഭംഗക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശിച്ച വിവാദ ഉത്തരവ് മദ്രാസ് ഹൈക്കോടതി പിന്‍വലിച്ചു

മനസ്സുമാറി കോടതിയും. മാനഭംഗക്കേസ് ഇരയോട് ആലോചിച്ച് ഒത്തുതീര്‍ക്കാന്‍ നിര്‍ദേശിച്ച മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം പിന്‍വലിച്ചു. ഇത്തരം കേസുകളില്‍ മധ്യസ്ഥതശ്രമമോ ഒത്തുതീര്‍പ്പോ പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
സ്ത്രീകള്‍ ദേവാലയം പോലെ കരുതുന്ന ശരീരങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളില്‍ മധ്യസ്ഥതയ്‌ക്കോ ഒത്തുതീര്‍പ്പിനോ ശ്രമിക്കുന്നത് തീര്‍ച്ചയായും നിയമവിരുദ്ധമാണെന്നാണ് ജസ്റ്റിസുമാരായ ദീപക് മിശ്രയും പ്രഫുല സി പന്തും ഉള്‍പ്പെട്ട ബഞ്ച് നിരീക്ഷിച്ചത്.
15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത കേസിലാണ് ഏഴുവര്‍ഷം ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഇരയുമായി ഒത്തുതീര്‍പ്പിലെത്താന്‍ മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജഡ്ജി ഡി ദേവദാസിന്റെ വിധി ഏറെ വിവാദങ്ങള്‍ക്കു വഴിതെളിച്ചിരുന്നു.
ബലാത്സംഗ കേസുകളില്‍ കോടതി മദ്ധ്യസ്ഥം വഹിക്കുന്നത് നിയമ വിരുദ്ധമാണ്. ബലാത്സംഗ കേസുകളില്‍ ഇത്തരം ഒത്തുതീര്‍പ്പിന് നിര്‍ദ്ദേശിക്കുന്നത് അവബോധത്തിന്റെ കുറവാണ് കാണിക്കുന്നത്. തമിഴ്‌നാട് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത് ഇത്തരമൊരു അവബോധമില്ലായ്മയാണ്. പീഡനത്തിന് ഇരയായ സ്ത്രീയെ വിവാഹം ചെയ്യുന്നതിലൂടെ കേസിലെ പ്രതി സ്വതന്ത്രനാവുകയാണ് ചെയ്യുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























