അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം രൂക്ഷം, നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം കൊലപ്പെടുത്തി

ഇന്ത്യാ-പാക് സഹകരണത്തിനു തൊട്ടുപിന്നാലെ ഇന്ത്യയെ ഞെട്ടിച്ച് അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റ ശ്രമം. ജമ്മു കശ്മീരിലെ കെറന്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം കൊലപ്പെടുത്തി. ഇന്നലെ രാത്രി 11 നും 12 നുമിടയ്ക്കാണ് സൈന്യം നുഴഞ്ഞുകയറ്റക്കാരെ വെടിവച്ചു വീഴ്ത്തിയത്. എകെ 47 തോക്കുള്‍പ്പെടെയുള്ള നിരവധി ആയുധങ്ങള്‍ ഇവരുടെ മൃതദേഹത്തിനു സമീപത്തുനിന്നും കണ്ടെടുത്തു.
അതേസമയം, അതിര്‍ത്തിരേഖയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം വീണ്ടും വീണ്ടും തുടരുകയാണ്. ഈ മാസം ആറിന് ആര്‍എസ് പുര സെക്ടറിലും കുപ്‌വാര ജില്ലയിലും പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 22 നും ആര്‍എസ് പുര സെക്ടറില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.നുഴഞ്ഞ് കയറ്റത്തിനും അക്രമത്തിനുമെതിരെ ശക്മായിട്ടാണ് സൈന്യം തിരിച്ചടിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























