Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

ഗര്‍ഭച്ഛിദ്രം: നിയമ ഭേദഗതിക്കു കേന്ദ്ര നീക്കം

13 JULY 2015 04:41 PM IST
മലയാളി വാര്‍ത്ത.

മനുഷ്യജീവനു പുല്ലുവില കല്പിച്ചും മാതൃത്വത്തിന്റെ മഹത്വം തൃണവല്‍ഗണിച്ചും ഗര്‍ഭസ്ഥശിശുക്കളെ കൊന്നൊടുക്കാനുള്ള നിയമം കൂടുതല്‍ ഉദാരമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ആയുഷ്, ഹോമിയോപതി ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കിക്കൊണ്ടു മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലാവധി 20 ആഴ്ചകളില്‍ നിന്ന് 24 ആഴ്ചകളാക്കി വര്‍ധിപ്പിക്കാനും നിര്‍ദിഷ്ട ബില്ലില്‍ വ്യവസ്ഥയുള്ളതായി പറയപ്പെടുന്നു. 21ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. ധാര്‍മിക, മാനുഷിക പരിഗണനകള്‍ പാടേ അവഗണിക്കുന്ന കേന്ദ്രത്തിന്റെ നീക്കത്തിനെതിരേ നാടെങ്ങും പ്രതിഷേധം ശക്തമാകുകയാണ്.

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിപാലനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയുള്ള പുതിയ നീക്കം അതീവഗൗരവമായിട്ടാണ് മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ എടുത്തിട്ടുള്ളത്.

ആയുര്‍വേദ, ആയുഷ്, ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്കും ഈ രംഗത്തെ നഴ്‌സുമാര്‍ക്കും ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കുന്നതുവഴി രാജ്യം വലിയ പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭച്ഛിദ്രത്തിനു കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്ന 1971ലെ നിയമം അടക്കമുള്ളവയില്‍ ഭേദഗതി കൊണ്ടുവന്ന് പുതിയ ബില്ലായി അവതരിപ്പിക്കാനാണ് ആരോഗ്യ മന്ത്രാലയം നടപടികള്‍ തുടങ്ങിയിരിക്കുന്നത്. പ്രത്യേക അവസ്ഥയില്‍ 20 ആഴ്ച വരെ ഗര്‍ഭച്ഛിദ്രം നടത്താന്‍ നിലവിലുള്ള നിയമങ്ങള്‍ അനുമതി നല്‍കുന്നുണ്ട്. അത് 24 ആഴ്ചയാക്കി വര്‍ധിപ്പിക്കാനാണു നീക്കം.

വിദേശ രാജ്യങ്ങളില്‍ ഈ രീതി നിലവിലുണ്ടെന്നാണു വാദം. ആറു മാസം വരെയുള്ള ഭ്രൂണം നശിപ്പിക്കാന്‍ അനുവദിക്കുന്നത് കൂടാതെ പുതിയ നിയമത്തില്‍ ഭ്രൂണത്തിന്റെ അനാരോഗ്യം, ഗര്‍ഭിണിയുടെ ആരോഗ്യം തുടങ്ങിയവ പരിഗണിച്ച് പ്രസവത്തിനു മുമ്പുള്ള ഏതു ഘട്ടത്തിലും ഗര്‍ഭച്ഛിദ്രം അനുവദനീയമാക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

ഏതു ഘട്ടത്തിലും ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുന്നതു ദുരുപയോഗം ചെയ്യപ്പെടുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭച്ഛിദ്രം അലോപ്പതി ഡോക്ടര്‍മാര്‍ വ്യാപകമായി നടത്തുന്നതിനെതിരേയും വന്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സിൽ ചരക്കുലോറിയിടിച്ച് അഞ്ച് അയ്യപ്പഭക്തർക്ക് പരുക്ക്  (5 minutes ago)

പുതിയ ഓഫീസായ സേവാതീർത്ഥിൽ നരേന്ദ്രമോദിയുടെ തുടക്കം...  (17 minutes ago)

തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും  (28 minutes ago)

പുൽവാമ ഭീകരാക്രമണത്തിന്റെ ഏഴാം വാർഷികം.. ഇന്ത്യക്ക് നഷ്ടമായത് 40 ധീര സൈനികരെ...  (47 minutes ago)

മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ കളിക്കാനിറങ്ങും  (1 hour ago)

നീറ്റ് മേയ് മൂന്നിന്  (1 hour ago)

ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ഉത്സവം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് ...  (1 hour ago)

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ ഹിയറിങ് പൂര്‍ത്തിയായി...  (2 hours ago)

പകൽ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന ...  (2 hours ago)

കലാലയം രാധ അന്തരിച്ചു...  (2 hours ago)

നാടിന്റെ നൊമ്പരമായി .... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി  (2 hours ago)

സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും  (7 hours ago)

ചെയര്‍മാന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുകയാണ്; കെ.സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ട നീതി; വിമര്‍ശനവുമായി നടന്‍ പ്രേംകുമാര്‍  (7 hours ago)

കാട്ടാന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

ബെംഗളൂരുവില്‍ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7 പേര്‍ മരിച്ചു  (8 hours ago)

Malayali Vartha Recommends