രാഷ്ടീയക്കാരോട് കളിച്ചാല്‍ പണികിട്ടും, ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിംഗിനെതിരെ പരാതി നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു

സമാജ്‌വാദി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവ് തന്നെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്തുവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അനഭിമതനായി മാറിയ മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ അമിതാഭ് താക്കൂറിനെ സര്‍വീസില്‍ നിന്നും സര്‍ക്കാര്‍ സസ്‌പെണ്ട് ചെയ്തു. തിങ്കളാഴ്ച രാത്രിയോടെയാണ് താക്കൂറിനെ സമാജ്‌വാദി സര്‍ക്കാര്‍ സസ്‌പെണ്ട് ചെയ്തത്. ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ താക്കൂറിനെതിരെ ലക്‌നൗ പൊലീസ് മാനഭംഗക്കേസ് ചുമത്തുകയുണ്ടായി.
അനധികൃത സ്വത്തുക്കള്‍ സമ്പാദിച്ചതായി ആരോപിച്ച് സംസ്ഥാന ഖനന മന്ത്രിയായ ഗായത്രി പ്രജാപതിക്കെതിരെ താക്കൂറിന്റെ ഭാര്യ ആര്‍.ടി.ഐ പ്രവര്‍ത്തകയായ നൂതന്‍ താക്കൂര്‍ പരാതി നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് മുലായം താക്കൂറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
മുലായം സിംഗിനെതിരെ അമിതാഭ് താക്കൂര്‍ തിങ്കളാഴ്ച ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും കേന്ദ്രത്തോട് താക്കൂര്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് രാത്രിയോടെ താക്കൂറിനെ സസ്‌പെണ്ട് ചെയ്തകൊണ്ട് ഉത്തരവിറങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























