Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

സുരക്ഷാസമിതി തലപ്പത്ത് ഇന്ത്യ ഉറപ്പിച്ച് ആ 3 കാര്യങ്ങൾ! സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരമല്ലാത്ത അംഗമെന്ന നിലയിൽ ഇന്ത്യയുടെ രണ്ട് വർഷത്തെ കാലാവധി ആരംഭിചിരിക്കുന്നു, പല നീറുന്ന പ്രശ്നങ്ങളെയും ലോകം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇൻഡോ - പസിഫിക് സമുദ്ര മേഖലയിൽ ചൈനീസ് ഭീഷണി നില നിൽക്കുമ്പോഴും അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം എല്ലാ പരിധികളും ലംഘിക്കുമ്പോഴും ഇന്ത്യയുടെ നിലപാടുകൾ പ്രസക്തമാകുന്നു

31 JULY 2021 05:17 PM IST
മലയാളി വാര്‍ത്ത

2021 ജനുവരി 1 ന് സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരമല്ലാത്ത അംഗമെന്ന നിലയിൽ ഇന്ത്യയുടെ രണ്ട് വർഷത്തെ കാലാവധി ആരംഭിചിരിക്കുകയാണ്. പല നീറുന്ന പ്രശ്നങ്ങളെയും ലോകം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇൻഡോ - പസിഫിക് സമുദ്ര മേഖലയിൽ ചൈനീസ് ഭീഷണി നില നിൽക്കുമ്പോഴും അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം എല്ലാ പരിധികളും ലംഘിക്കുമ്പോഴും ഇന്ത്യയുടെ നിലപാടുകൾ പ്രസക്തമാവുകയാണ്. ഈ ഒരു സാഹചര്യത്തിലാണ് ലോകത്തെ തന്നെ ഏറ്റവും ശക്തമായ സുരക്ഷാ സംഘടനയിൽ ഇന്ത്യക്ക് ലഭിച്ചിരിക്കുന്ന ഈ നേതൃത്വ അവസരം പ്രസക്തമാകുന്നത്

ഈ ഒരു വ്യവസ്ഥയുടെ ഭാഗമായി ഓഗസ്റ്റ് 1 ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുക്കും. ഈ വരുന്ന മാസത്തിൽ സമുദ്ര സുരക്ഷ, സമാധാന പരിപാലനം, ഭീകരവിരുദ്ധത എന്നീ മൂന്ന് പ്രധാന മേഖലകളിൽ തങ്ങളുടെ കയ്യൊപ്പ് പതിപ്പിക്കുന്ന തരത്തിൽ പരിപാടികൾ സംഘടിപ്പിക്കുകയും, നിലപാടുകൾ വ്യക്തമാക്കുകയും. ആഗോള അഭിപ്രായങ്ങൾ സ്വരൂപിക്കാൻ ശ്രമിക്കുകയും ചെയ്യും . ഇതിൽ സമുദ്ര സുരക്ഷയും ഭീകര വിരുദ്ധതയും അതീവ പ്രാധാന്യം അർഹിക്കുന്നു. ഇപ്പോഴത്തെ മാറിയ സാഹചര്യത്തിൽ ഇന്ത്യയുടെ കാഴ്ചപ്പാടുകളും നിലപാടുകളും അങ്ങേയറ്റം പ്രാധാന്യം അർഹിക്കുന്നുണ്ട്.

പ്രേത്യേകിച്ചും പാക്കിസ്ഥാന്റെയും ചൈനയുടെയും കാര്യത്തിൽ ഞങ്ങളുടെ 75 -ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അതേ മാസം തന്നെ സുരക്ഷാ കൗൺസിലിന്റെ അദ്ധ്യക്ഷനാകുന്നത് തീർച്ചയായും അഭിമാനകരമായ ഒരു കാര്യം തന്നെയാണ് ," യുഎൻ അംബാസഡറിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി വ്യക്തമാക്കി. 5 സ്ഥിരാന്ഗങ്ങളും മറ്റ് അസ്ഥിര അംഗങ്ങളും ഉൾകൊള്ളുന്ന ഐക്യ രാഷ്ട്ര സുരക്ഷാ സമിതിയുടെ “തലവൻ സ്ഥാനം” ഊഴമനുസരിച്ചാണ് ഓരോ രാജ്യങ്ങളുടെയും കൈവശം വരുന്നത്.

സമുദ്ര സുരക്ഷയ്ക്ക് ഇന്ത്യയ്ക്ക് ഉയർന്ന മുൻഗണനയുണ്ടെന്നും ഈ വിഷയത്തിൽ സുരക്ഷാ കൗൺസിൽ സമഗ്രമായ സമീപനം സ്വീകരിക്കേണ്ടത് പ്രധാനമാണെന്നും തിരുമൂർത്തി പറഞ്ഞു. സമാധാന പരിപാലനത്തിലൂടെ, സമാധാനപാലകരുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കാം, പ്രത്യേകിച്ചും മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ച്, സമാധാനപാലകർക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ എങ്ങനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാം എന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു രാജ്യം എന്ന നിലയിൽ, ഭീകരവാദത്തിനെതിരെ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും. ഈ മൂന്ന് കാര്യങ്ങളിൽ ആയിരിക്കും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ഇതിൽ രണ്ടെണ്ണം, പ്രേത്യേകിച്ചും സമുദ്ര മേഖലയിലെ സുരക്ഷയും തീവ്രവാദ വിരുദ്ധ നിലപാടുകളിൽ എടുക്കേണ്ട നിലപാടുകളും സുരക്ഷാ സമിതി പോലെയുള്ള ഇത്രയും ശക്തമായ ഒരു സംഘത്തിൽ ഇന്ത്യയുടെ കാഴ്ചപ്പാടുകളും നിലപാടുകളും വ്യക്തമാക്കാനും വേണ്ട നടപടികൾ എടുക്കുന്നതിന് സമ്മർദ്ദം ചെലുത്തുവാനും ഇതിനേക്കാൾ നല്ലൊരു വേദിയോ അവസരമോ സമയമോ ഇന്ത്യക്ക് കിട്ടാനില്ല. ഇൻഡോ - പസിഫിക് മേഖലയിൽ ചൈനയുടെ ഇടപെടലുകൾ കുറച്ചു കൊണ്ട് വരാൻ ലോക രാജ്യങ്ങൾ അടക്കം ശ്രമിച്ചു കൊണ്ടിരിക്കുന്ന വേളയിൽ ഇന്ത്യയുടെ ശബ്ദം കൂടുതൽ ഉയർന്നു കേൾക്കും എന്ന് ഉറപ്പാണ്. കൂടാതെ ഇപ്പോൾ ഈ സാഹചര്യത്തിൽ ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങൾ സുരക്ഷാ സമിതിയിലെ സ്ഥിരംഗം എന്ന പദവിയിലേക്ക് ഉള്ള നമ്മുടെ യാത്രക്ക് മുതൽക്കൂട്ട് ആവുകയും ചെയ്യും

ഇന്ത്യയുടെ ഏറെക്കാലത്തെ ആവശ്യമാണ് ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലേക്ക് സ്ഥിര അംഗമായി ഇന്ത്യയെ കൂടെ ഉൾപ്പെടുത്തണം എന്നത്. മാറിയ ലോക വ്യവസ്ഥിതിയിൽ ഇന്ത്യയെ ഉൾപ്പെടുത്താതെ ഉള്ള ഒരു അന്താരാഷ്ട്ര വ്യവസ്ഥ ഒരു തരത്തിലും ന്യായീകരിക്കത്തക്കമല്ല എന്നാണ് ഇന്ത്യയുടെ വാദം. ഇത് ഇന്ത്യ മാത്രമല്ല മറ്റു പല രാജ്യങ്ങളും പങ്കു വെക്കുന്നും ഉണ്ട് . സുരക്ഷാ സമിതിയിലെ മറ്റ് 4 സ്ഥിരംഗങ്ങളും അതായത് അമേരിക്ക, ഫ്രാൻസ്, റഷ്യ, ഇംഗ്ലണ്ട് എന്നിവർ സുരക്ഷാ സമിതിയിലേക്ക് ഇന്ത്യ വരുന്നതിനെ അനുകൂലിക്കുമ്പോൾ ചൈന തങ്ങളുടെ വീറ്റോ അധികാരം പ്രയോഗിച്ച് ഓരോ തവണയും അതിനെ എതിർക്കുകയാണ്.

എന്നാൽ നമ്മുടെ ആവശ്യം അങ്ങേയറ്റം ന്യായം ആണെന്ന് എല്ലാവര്ക്കും അറിയാം. ലോകത്തിലെ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ലിബറൽ ജനാധിപത്യ രാജ്യമാണ്. ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും 2020 ലെ പർച്ചേസിംഗ് പവർ പാരിറ്റിയുടെ കാര്യത്തിൽ മൂന്നാമത്തെ വലിയ രാജ്യവുമാണ്.

അടുത്ത കാലം വരെയുള്ള കണക്കുകൾ എടുത്താൽ പത്ത് യുഎൻ സമാധാന ദൗത്യങ്ങളുമായി 7,860 ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന ദൗത്യങ്ങളിൽ സൈന്യത്തിന്റെ ഏറ്റവും വലിയ സംഭാവന കൊടുക്കുന്നതിൽ ഇന്ത്യയാണ് മുൻപന്തിയിൽ നില്കുന്നത് . 4300 ലധികം ദൗത്യങ്ങളിൽ പങ്കെടുത്ത ഇന്ത്യ 1,80,000 സൈനികരെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി സംഭാവന ചെയ്തിട്ടുമുണ്ട്

കൗൺസിലിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തെ യുഎസ് വർഷങ്ങളായി പിന്തുണയ്ക്കുന്നു, 2010 ൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ബരാക് ഒബാമ അമേരിക്കയുടെ പിന്തുണ ഇന്ത്യക്ക് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. 2017 ൽ, മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈറ്റ് ഹൗസ് സന്ദർശന വേളയിൽ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യയുടെ സുരക്ഷാ സമിതി സ്ഥിരഅംഗത്വത്തിന് അമേരിക്കയുടെ പിന്തുണ ഉണ്ടെന്ന് വ്യക്തമാക്കി

ഫ്രാൻസും റഷ്യയും ഇംഗ്ലണ്ടും സമാന നിലപാട് തന്നെ സ്വീകരിക്കുന്നു.ചൈന മാത്രമാണ് എതിർക്കുന്നത്. എന്നാൽ സ്ഥിരാന്ഗങ്ങളിൽ ഒരാൾ എതിർത്താൽ പിന്നെ എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഐക്യരാഷ്ട്ര സഭയുടെ ഘടന തന്നെ അങ്ങനെയാണ്. മറ്റു പല പ്രശ്നങ്ങളിലും നമ്മൾ ഇത് കണ്ടിട്ടുള്ളതാണ്. പല ആഗോള പ്രശ്നങ്ങളിലും തങ്ങളുടെ രാജ്യ താല്പര്യത്തിനോ തങ്ങളുടെ സുഹൃത് രാഷ്ട്രങ്ങൾക്കോ പ്രശ്നം വരുന്ന ഒരു നിലപാടും സ്ഥിരാന്ഗങ്ങൾ എടുക്കാറില്ല.

1945 ലെ രണ്ടാം ലോക മഹായുദ്ധത്തിലെ വിജയികൾ അവരുടെ താൽപ്പര്യങ്ങൾക്കനുസൃതമായിട്ടാണ് ഐക്യ രാഷ്ട്ര സഭയും അതിന്റെ സുരക്ഷാ സമിതിയും രൂപ കല്പന ചെയ്തിട്ടുള്ളത്. യുഎൻ ചാർട്ടറും അതനുസരിച്ച് ആണ് അവർ രൂപകൽപ്പന ചെയ്തത് , അവർക്ക് കൗൺസിലിൽ സ്ഥിരമായ അംഗത്വവും വീറ്റോ അധികാരവും നൽകി.

അന്നുമുതൽ ഭൗമരാഷ്ട്രീയ, തന്ത്രപരമായ, സാമ്പത്തിക യാഥാർത്ഥ്യങ്ങൾ ഗണ്യമായി മാറിയിട്ടുണ്ട്, എന്നാൽ ഐക്യ രാഷ്ട്ര സഭയോ സുരക്ഷാ സമിതിയോ ഈ ആഗോള യാഥാർത്ഥ്യങ്ങളിലേക്ക് സ്വയം പരിഷ്കരിച്ചിട്ടില്ല.ആഗോള സാമ്പത്തിക വ്യവസ്ഥയും, ജനസംഖ്യയും ഇന്തോ-പസഫിക്കിലേക്ക് കേന്ദ്രീകരിക്കുന്ന ഈ കാലഘട്ടത്തിൽ , അപര്യാപ്തമായ ഏഷ്യൻ പ്രാതിനിധ്യം, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ പ്രാതിനിധ്യം എന്നിവ യു.എന്നിനെ അപ്രസക്തതമാക്കുന്ന ഒരു സാഹചര്യത്തിലേക്ക് ഒരു പക്ഷെ തള്ളി വിട്ടേക്കാം. അവർ സ്വയം സ്വയം പരിഷ്കരിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ

സുരക്ഷാ സമിതിയിൽ പരിഷ്കാരങ്ങളുടെ ആവശ്യകത മുൻ യു എൻ സെക്രട്ടറിമാരിൽ ഭൂരിഭാഗവും അവരുടെ കാലഘട്ടത്തിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. അന്റോണിയോ ഗുട്ടെറസ് ഒരിക്കൽ ഇങ്ങനെ പ്രസ്താവിച്ചു: “ഇപ്പോൾ നമുക്കുള്ള സുരക്ഷാ സമിതി ഇന്നത്തെ ലോകവുമായി പൊരുത്തപ്പെടുന്നില്ല. ഇക്കാര്യത്തിൽ ഗൗരവമേറിയ ഒരു സംഭാഷണം നടത്താൻ ഞാൻ അംഗരാജ്യങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. യുഎൻ പൊതുസഭയിൽ ഈ സംഭാഷണം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ സ്ഥിരം അംഗങ്ങൾ സമ്മതിക്കുന്നില്ല. ” ഈ വിഷയത്തിൽ സ്ഥിരം അംഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ യുഎന്നിന്റെ നിസ്സഹായതയാണ് ഇത് സൂചിപ്പിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ 75 -ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മോദി യുഎന്നിന്റെ സ്വഭാവത്തിലും ഘടനയിലും പ്രവൃത്തിയിലും കാലഘട്ടത്തിന്റെ ആവശ്യകത അനുസരിച്ച് പരിഷ്കരികരണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മറ്റ് പല രാജ്യങ്ങളും സമാനമായ വികാരങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്

എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ, ജനസംഖ്യയിൽ ലോകത്തെ രണ്ടാമത്തെ രാജ്യത്തെ, ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ ഒന്നിനെ സുരക്ഷാ സമിതിയിൽ സ്ഥിര അംഗം ആകാത്തത് ഫലത്തിൽ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിക്ക് തന്നെ നാണക്കേട് ആണ്. എന്തായാലും ഇപ്പോൾ കിട്ടിയ ഈ അവസരം ശക്തമായി വിനിയോഗിച്ചു കൊണ്ട് നമ്മൾ ഈ ആവശ്യത്തിന്റെ അടിയന്തര പ്രാധാന്യം വ്യക്തമാക്കും എന്ന് തന്നെ നമുക്ക് വിശ്വസിക്കാം. അതിലേക്ക് ഒരു തുടക്കമാകട്ടെ ഇത് എന്ന് നമുക്ക് എല്ലാവർക്കും പ്രത്യാശിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ പഠിപ്പുമുടക്ക്  (13 minutes ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (34 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (39 minutes ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (43 minutes ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (52 minutes ago)

സ്വര്‍ണവില കുറഞ്ഞു  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (1 hour ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (2 hours ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (2 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (3 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (3 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (3 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (3 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (3 hours ago)

Malayali Vartha Recommends