Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

75 വര്‍ഷത്തിനിടെ ആദ്യം.... ചൈനയ്ക്ക് കണ്ണുകടി... ഇന്ത്യയ്ക്ക് അഭിമാന നേട്ടം... ലോകരാജ്യങ്ങൾക്കു മുന്നിൽ പദവി അലങ്കരിക്കാൻ മോദിയും...

01 AUGUST 2021 09:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

75 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഇന്ത്യയ്ക്ക് ആ നേട്ടം ഇപ്പോൾ സ്വന്തമായിരിക്കുകയാണ്. മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ തലയെടുപ്പ് ഉയർന്നു തന്നെയാണ് നിൽക്കുന്നത്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഓഗസ്റ്റ് മാസത്തെ അധ്യക്ഷ പദവി ഇന്ത്യക്ക് ആയിരിക്കും എന്നുള്ള വാർത്തകൾ നേരത്തേ തന്നെ പുറത്ത് വന്നിട്ടുള്ളതാണ്.

ഇതിൽ രാജ്യത്തിന്റെ സന്തോഷവും അഭിമാനവും പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ മോദി ഇപ്പോൾ അസുലഭമായ നേട്ടം തന്നെയാണ് നേടിയതും.

കാരണം ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടി 75 വർഷങ്ങൾ പിന്നിടുന്ന ഈയൊരു സമയത്ത് ഇതുവരേയും ലഭിക്കാത്ത ആതിഥേയത്വം തന്നെയാണ് മറ്റു ലോകരാജ്യങ്ങളുടെ ഭാ​ഗത്തു നിന്നും മോദി ഭരണകാലത്ത് ഉണ്ടായിട്ടുള്ളത്.

ആയതിനാൽ മറ്റ് ഏത് നേതാവിനെക്കാളും ഈ നേട്ടത്തിനു പിന്നിൽ കഠിന പ്രയത്നം നടത്തിയ നേതാവ് എന്ന നിലയിൽ മോദിക്ക് തന്നെയായിരിക്കും ഈ ക്രെഡിറ്റും നമ്മൾ നൽകേണ്ടത്.

അതെ തർച്ചയായും മോദിയുടെയും ഭരിക്കുന്ന സർക്കാരിന്റേയും ഭരണ മികവിലുള്ള വിശ്വാസ്യത കണക്കിലെത്തു കൊണ്ടാണ് ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിലെ ഓഗസ്റ്റ് മാസത്തെ അധ്യക്ഷ പദവി ഇന്ത്യക്ക് നൽകുന്നത്.

ആദ്യമായി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഈ കാലയളവിൽ ആദ്യമായിട്ടാണ് ഇത്തരമൊരു നേട്ടം നമ്മളെ തേടി എത്തുന്നത്. ഈ മാസം ഒമ്പതിന് ഓണ്‍ലൈന്‍ വഴിയാണ് സെക്യൂരിറ്റി കൗണ്‍സില്‍ യോഗം നടക്കുക.

ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു നേതാവ് സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ജൂലൈ മാസത്തില്‍ ഫ്രാന്‍സായിരുന്നു അധ്യക്ഷ സ്ഥാനം അലങ്കരിച്ചിരുന്നത്. ഇത്തവണത്തേത് നമുക്ക് ലഭിച്ചിരിക്കുകയാണ്.

രാജ്യത്തെ സംബന്ധിച്ചടുത്തോളം ഇത് വലിയ അംഗീകാരവും നേട്ടവുമാണിതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയില്‍ നിന്നുള്ള മുന്‍ സ്ഥിരം ക്ഷണിതാവായിരുന്ന സൈദ് അക്ബറുദ്ദീന്‍റെ പ്രതികരണം പുറത്ത് വന്നിട്ടുണ്ടായിരുന്നു. ഭാരതത്തിന്റെ നേതൃത്വം മുന്നില്‍ നിന്ന് നയിക്കുന്നതില്‍ തത്പ്പരരാണെന്ന് ഇതിലൂടെ തെളിയിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര സുരക്ഷ, സമാധാനം എന്നിവയിലേക്ക് ഇന്ത്യയുടെ ഭാഗത്ത് നിന്ന് വലിയ സംഭാവനകളുണ്ടാകുമെന്ന് ഫ്രാന്‍സില്‍ നിന്നും അധ്യക്ഷ പദവി ഏറ്റെടുത്തു കൊണ്ട് യുഎന്നിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.എസ്. തിരുമൂര്‍ത്തിയുടെ പ്രതികരണം കഴിഞ്ഞ ദിവസം നമ്മൾ കേട്ടതായിരുന്നു.

ഇന്ത്യയുടെ മഹത്തരമായി ഈ സ്ഥാനലബ്ധിയില്‍ ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനായ്ന്‍ അഭിനന്ദനം പങ്കുവെച്ചിട്ടുണ്ട്. അതുകൂടാതെ ലോകം ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

2012 നവംബറിലാണ് അവസാനം ഇന്ത്യ അധ്യക്ഷത വഹിച്ചത്. സമാധാന പ്രവർത്തകരുടെ ഓർമയ്ക്കായി പ്രത്യേക പരിപാടി സംഘടിപ്പിക്കും. സിറിയ, ഇറാഖ്, സൊമാലിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളുമായി പ്രത്യേക യോഗം നടത്തും. രാജ്യാന്തര സമാധാനവും സുരക്ഷയും വർധിപ്പിക്കുന്നതിന് ഇന്ത്യയുടെ അധ്യക്ഷ സ്ഥാനത്തിനു സാധിക്കുമെന്നുള്ള കാര്യം ഉറപ്പാണ്.

സമാധാന പരിപാലനത്തിലൂടെ, സമാധാന പാലകരുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കാം, പ്രത്യേകിച്ചും മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ച്, സമാധാന പാലകർക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ എങ്ങനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാം എന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കാനാകും ശ്രമിക്കുക. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു രാജ്യം എന്ന നിലയിൽ, ഭീകരവാദത്തിനെതിരെ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും.

ഇതിൽ, സമുദ്ര മേഖലയിലെ സുരക്ഷയും തീവ്രവാദ വിരുദ്ധ നിലപാടുകളിൽ എടുക്കേണ്ട നിലപാടുകളും സുരക്ഷാ സമിതി പോലെയുള്ള, ഇത്രയും ശക്തമായ ഒരു സംഘത്തിൽ ഇന്ത്യയുടെ കാഴ്ചപ്പാടുകളും നിലപാടുകളും വ്യക്തമാക്കാനും വേണ്ട നടപടികൾ എടുക്കുന്നതിന് സമ്മർദ്ദം ചെലുത്തുവാൻ സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, മറ്റൊരു നിർണായക നീക്കത്തിലൂടെ ഇന്ത്യ ചൈന ഉൾപ്പെടെയുള്ള പലരാജ്യങ്ങൾക്കും കനത്ത തിരിച്ചടി തന്നെയാണ് നൽകിയിരിക്കുകന്നത്. അതായത്, ബ്രിക്‌സ് സഖ്യ രാജ്യങ്ങളുടെ സംയുക്ത തീവ്രവാദ വിരുദ്ധ കര്‍മ്മ പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കിട്ടുണ്ട്.

ഇന്ത്യയുടെ അധ്യക്ഷതയില്‍ ജൂലൈ 28, 29 ദിവസങ്ങളില്‍ ചേര്‍ന്ന വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് ഭീകര വിരുദ്ധ പദ്ധതിയ്ക്ക് അന്തിമ രൂപരേഖ തയാറാക്കിയത്. ഇന്ത്യയുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഇനി ഇത്തരം ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ എങ്ങനെ പ്രതിരോധിക്കാം എന്നതിലാണ്. വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി മഹാവീര്‍ സിംഗ്‌വി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ബ്രസീല്‍, റഷ്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ മറ്റ് അംഗരാജ്യങ്ങളുടെ പ്രതിനിധികളും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. തീവ്രവാദ വിരുദ്ധ പോരാട്ടം, ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം തടയല്‍, തീവ്രവാദികളുടെ ഇന്റര്‍നെറ്റ് ദുരുപയോഗം തടയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ച പങ്കാളിത്തമാണ് കര്‍മ്മ പദ്ധതി കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.

2020 ല്‍ ചേര്‍ന്ന ബ്രിക്‌സ് നേതാക്കളുടെ യോഗത്തിന്റെ തീരുമാന പ്രകാരമാണ് തീവ്രവാദ വിരുദ്ധ പദ്ധതിയിക്ക് രൂപം നല്‍കുന്നതിലേയ്ക്ക് വഴിവെയ്ച്ചത്. അംഗ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ആഗസ്തില്‍ ചേരുന്ന യോഗത്തില്‍ പദ്ധതി രൂപരേഖ അംഗീകരിക്കും.

വര്‍ഷാവസാനം നടക്കുന്ന ബ്രിക്‌സ് നേതാക്കളുടെ ഉച്ചകോടിയ്ക്ക് ഇന്ത്യ അതിഥേയത്വം വഹിക്കും. ഇതും ഇന്ത്യയെ നിരന്തരം പ്രതിരോധിക്കുന്ന ചൈന പോലുള്ള രാജ്യങ്ങൾക്ക് മേലുള്ള ശക്തമായ പ്രഹരം തന്നെയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (6 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (6 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (6 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (6 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (6 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (6 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (6 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (6 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (7 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (7 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (7 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (13 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (13 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (14 hours ago)

Malayali Vartha Recommends