എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.... മൂന്നാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍
എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് മഹാമാരിയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വലിയ തോതിലുള്ള ആഘോഷങ്ങളൊഴിവാക്കി മോദി എന്ന നേതാവിന്റെ നേതൃപാടവവും മുഖ്യമന്ത്രി, പ്രധാനമന്ത്രി പദങ്ങളിലെ സംഭാവനകളും ഉയര്‍ത്തിക്കാട്ടുകയാണ് ബി.ജെ.പിയുടെ പദ്ധതി.
കഴിഞ്ഞ വര്‍ഷവും പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി മുതല്‍ പ്രധാനമന്ത്രി വരെയുള്ള അധികാരത്തിന്റെ 20-ാം വര്‍ഷം പൂര്‍ത്തിയാകലും പിറന്നാളിനൊപ്പം ബി.ജെ.പിയുടെ ആഭിമുഖ്യത്തില്‍ ഇന്നുമുതല്‍ ആഘോഷിക്കും.
സേവാ ഔര്‍ സമര്പ്പണ് അഭിയാന് എന്ന പേരില്‍ 20 ദിവസം നീണ്ടു നില്‍ക്കുന്നതാണ് പരിപാടി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് പ്രധാനമന്ത്രി പദത്തിലേക്കുയര്‍ന്ന മോദി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും സമ്പൂര്‍ണ ആധിപത്യം നിലനിറുത്തി.
https://www.facebook.com/Malayalivartha