പറക്കുവാണേൽ ഇങ്ങനെ പറക്കണം!! വളര്‍ത്തു നായയ്ക്ക് വേണ്ടി വിമാനത്തില്‍ ആകെയുള്ള 12 ബിസിനസ് ക്ലാസ്സ് സീറ്റുകളും 2.5 ലക്ഷം രൂപ ചെലവാക്കി ബുക്ക് ചെയ്ത് യുവതി
വളര്‍ത്തു നായയോടൊപ്പം യാത്ര ചെയ്യാന്‍ വേണ്ടി വിമാനത്തിലെ ബിസിനസ് ക്ലാസ് ക്യാബിന് മുഴുവനായും ബുക്ക് ചെയ്ത് യുവതി. സെപ്റ്റംബര്‍ പതിനഞ്ചിന് മുബൈയില്‍ നിന്നും ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ എഐ 671 വിമാനത്തിലായിരുന്നു വളര്‍ത്തുനായയെയും കൊണ്ടുള്ള യുവതിയുടെ യാത്രയെന്നാണ് റിപ്പോർട്ടുകൾ.
ഇരുപതിനായിരം രൂപയാണ് ഒരു ബിസിനസ് ക്ലാസ് ടിക്കറ്റിന് ചെലവ്. ഇത്തരത്തില്‍ വിമാനത്തില്‍ ആകെയുള്ള 12 ബിസിനസ് ക്ലാസ്സ് സീറ്റുകളും 2.5 ലക്ഷം രൂപ ചെലവാക്കി യുവതി ബുക്ക് ചെയ്യുകയായിരുന്നു. ഇതാദ്യമായാണ് ഒരാള്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് വേണ്ടി മുഴുവന്‍ ബിസിനസ് ക്ലാസ് ക്യാബിനും ബുക്ക് ചെയ്യുന്നത്.
വിമാന യാത്രയില്‍ നിബന്ധനകളോടെ വളര്‍ത്തു മൃഗങ്ങളെ കൊണ്ട് പോകാന്‍ അനുവദിക്കുന്ന രാജ്യത്തെ ഏക ഇന്ത്യന്‍ വിമാന കമ്പനിയാണ് എയര്‍ ഇന്ത്യ. പരമാവധി രണ്ട് വളര്‍ത്തു മൃഗങ്ങളെ വരെ ഒരു വിമാനത്തില്‍ യാത്രയില്‍ കൂടെ കൊണ്ട് പോകാന്‍ സാധിക്കും. പ്രത്യേക ഫീസ് ഈടാക്കി ബുക്ക് ചെയ്ത ക്ലാസിന്റെ അവസാന നിരയില്‍ വളര്‍ത്തു മൃഗങ്ങളെ ഇരുത്തുകയാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha