Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം നല്‍കിയതെന്ന് ചെന്നിത്തല; മൊഴി മറ്റൊരു ദിവസം രേഖപ്പെടുത്തും...


19കാരിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍: മദ്യലഹരിയില്‍ ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്റെ സമ്മതമൊഴി


തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ബിജെപി വെച്ചിട്ടുള്ള ബോർഡ്, തോരണങ്ങൾ എന്നിവ പ്രവർത്തകർ നീക്കം ചെയ്യും; സാമഗ്രികൾ നീക്കം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്തമാണ് എന്ന് സന്ദീപ് വാചസ്പതി


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്

കല്‍ക്കരിയില്ല! ഇന്ത്യ ഇരുട്ടിലേക്കോ ? നിര്‍ണ്ണായക യോഗം കഴിഞ്ഞു .. തുറന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

13 OCTOBER 2021 02:26 PM IST
മലയാളി വാര്‍ത്ത

അടുത്ത നാളുകളിലായി ലോകമാകെ കണ്ടു വരുന്ന വ്യാപിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസം ആണ് കടുത്ത ഊര്‍ജ്ജ ക്ഷാമം. അത് ഭീകരമായി ബാധിച്ചിരിക്കുന്നത് ചൈനയെ ആണ്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കല്‍ക്കരി ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

പല കാരണങ്ങളാണ് പലരും പറയുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചില പ്രൊഫൈലുകളില്‍ കറങ്ങി നടക്കുന്ന തിയറി അനുസരിച്ച് എല്ലാത്തിനും കാരണം അദാനി ആണ്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ ആണ്. കേന്ദ്ര സര്‍ക്കാര്‍ കല്‍ക്കരി ഖനനം സ്വകാര്യ വല്‍ക്കരിച്ചതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം .

 




എന്താണ് സത്യം, അല്ലെങ്കില്‍ എത്ര മാത്രമാണ് സത്യം


സത്യത്തില്‍ എന്താണ് കല്‍ക്കരി ക്ഷാമത്തിന് കാരണം ?


കഴിഞ്ഞ ശനിയാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍, വിവിധ സംസ്ഥാനങ്ങളിലുടനീളം കല്‍ക്കരി വിതരണത്തിന് ക്ഷാമം സൃഷ്ടിക്കുന്ന നാല് കാരണങ്ങള്‍ വൈദ്യുതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു -


രണ്ടാം കോവിഡ് തരംഗത്തിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ക്രമാനുഗതവും ശക്തവും ആയ പുനരുജ്ജീവനത്താല്‍ വൈദ്യുതിയുടെ ഉപഭോഗത്തില്‍ ഉണ്ടായ അഭൂതപൂര്‍വമായ വര്‍ദ്ധനവ് ആണ് ഒന്ന് ;

 




രണ്ടാമത്തേത് 2021 സെപ്റ്റംബറില്‍ കല്‍ക്കരി ഖനി പ്രദേശങ്ങളില്‍ പെയ്ത കനത്ത മഴയാണ് , അത് കല്‍ക്കരി ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ഖനികളില്‍ നിന്ന് കല്‍ക്കരി അയക്കുന്നതില്‍ അടക്കം തടസ്സങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു;


കൂടാതെ ആഗോള സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തോട് കൂടി കല്‍ക്കരി വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് കാരണം പുറത്തു നിന്നും ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെ വിലയില്‍ ഉണ്ടായ ഗണ്യമായ വര്‍ദ്ധനവ്, കല്‍ക്കരി ഇറക്കുമതി വലിയ തോതില്‍ കുറക്കുകയും ഇത് വൈദ്യുതി ഉല്‍പാദനത്തില്‍ ഗണ്യമായ കുറവിന് കാരണമാകുകയും ചെയ്തു.




കൂടാതെ മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യത്തിന് കല്‍ക്കരി സ്റ്റോക്കുകള്‍ നിര്‍മ്മിക്കാത്തതും പ്രശ്‌നങ്ങള്‍ വഷളാക്കുകയുണ്ടായി


കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യയിലെ വൈദ്യുതി ഉല്‍പാദനത്തിന്റെ 70% ത്തിലധികം കല്‍ക്കരിയാണ്. അത് കൊണ്ട് തന്നെ കല്‍ക്കരി ലഭ്യതയില്‍ ഉണ്ടാകുന്ന ഏത് പ്രശ്‌നവും ഇന്ത്യയെ വലിയ തരത്തില്‍ തന്നെ ബാധിക്കും എന്നതില്‍ ഒരു സംശയവും ഇല്ല.


ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി ഉത്തര്‍പ്രദേശ് മുതല്‍ രാജസ്ഥാന്‍ വരെയുള്ള സംസ്ഥാനങ്ങളും കേരളത്തെയടക്കം ബാധിച്ചുതുടങ്ങിയിരിക്കുന്നതായി റിപോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട് .പവര്‍ കട്ട് വേണമോ വേണ്ടയോ എന്ന് അടുത്ത് തന്നെ തീരുമാനിക്കുമെന്ന് ഈയടുത്ത ദിവസങ്ങളില്‍ ആണ് കേരള വിദ്യുച്ഛക്തി മന്ത്രി വ്യക്തമാക്കിയത്



എന്നാല്‍ ഒന്ന് കൊണ്ടും പേടിക്കേണ്ടതില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കല്‍ക്കരി ക്ഷാമത്തെ കുറിച്ച് പഠിക്കാന്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷമാണു , സാഹചര്യങ്ങള്‍ താല്‍ക്കാലികം ആയി ബുദ്ധിമുട്ട് ആണെങ്കിലും ഒന്നും പേടിക്കാനില്ല എന്ന് വ്യക്തമാക്കി കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്ത് വന്നത്


നിരവധി സംസ്ഥാനങ്ങള്‍ നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അതായത് കല്‍ക്കരി വിതരണവും വൈദ്യുതി ഉല്‍പാദന സാഹചര്യവും പ്രധാനമന്ത്രിയുടെ ഓഫീസ് ചൊവ്വാഴ്ച അവലോകനം ചെയ്തതിന് ശേഷം ആയിരിന്നു ഇത്.



കല്‍ക്കരി മന്ത്രാലയത്തോട് കല്‍ക്കരി വിതരണം വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്, അതേസമയം വൈദ്യുത നിലയങ്ങളിലേക്ക് ഇന്ധനം എത്തിക്കാന്‍ റെയില്‍വേയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.



കല്‍ക്കരി വൈദ്യുത നിലയങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗത്തിന്റെ കയ്യിലും ഒരാഴ്ചയോ അതില്‍ കുറവോ ഉപയോഗിക്കുവാനുള്ള സ്റ്റോക്കുകള്‍ മാത്രമേ ഉള്ളൂ എങ്കിലും , 'വൈദ്യുതി വിതരണത്തില്‍ എന്തെങ്കിലും തടസ്സമുണ്ടാകുമെന്ന ഭയം പൂര്‍ണ്ണമായും തെറ്റാണ്.' കല്‍ക്കരി മന്ത്രാലയം വ്യക്തമാക്കി.


പ്രതിസന്ധി ലഘൂകരിക്കാന്‍, മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടിയും സമാന്തര വൈദ്യുതി എക്സ്ചഞ്ചുകളിലേക്ക് വലിയ തുകയ്ക്ക് വില്‍ക്കുന്നതും കര്‍ശനമായി വിലക്കി കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്


സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡിനോട് ഈ ആഴ്ച വൈദ്യുതി ഉല്‍പാദകര്‍ക്ക് ലഭ്യമാക്കേണ്ട കല്‍ക്കരിയുടെ അളവ് പ്രതിദിനം 1.55 മുതല്‍ 1.6 ദശലക്ഷം ടണ്‍ ആയി വര്‍ദ്ധിപ്പിക്കാനും ഒക്ടോബര്‍ 20 ന് ശേഷം പ്രതിദിനം 1.7 ദശലക്ഷം ടണ്‍ ആയി വര്‍ദ്ധിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട് .


അതെ സമയം സി ഐ എല്‍ തിങ്കളാഴ്ച വൈദ്യുതി മേഖലയിലേക്ക് അയച്ച കല്‍ക്കരി 1.615 ദശലക്ഷം ടണ്‍ ആണ്.


വൈദ്യുതി ഉല്‍പാദകരുടെ കല്‍ക്കരി ആവശ്യം നിറവേറ്റാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് കല്‍ക്കരി മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. കല്‍ക്കരി ആവശ്യകത നിറവേറ്റാന്‍ ഞങ്ങള്‍ മന്ത്രാലയത്തിലും സിഐഎല്ലിലും പൂര്‍ണ്ണ ശ്രമങ്ങള്‍ നടത്തുകയാണ് ... ഇന്നലെ അതായത് തിങ്കളാഴ്ച ഞങ്ങള്‍ ഏകദേശം 1.95 ദശലക്ഷം ടണ്‍ കല്‍ക്കരി വിതരണം ചെയ്തു. ഏകദേശം 1.6 ദശലക്ഷം ടണ്‍ സിഐഎല്ലില്‍ നിന്നും ബാക്കി സിംഗരേണി കോളിയേഴ്‌സ് കമ്പനി ലിമിറ്റഡില്‍ നിന്നും. ഞങ്ങള്‍ വിതരണം ചെയ്തു.


'ഒക്ടോബര്‍ 20-21 മുതല്‍ അല്ലെങ്കില്‍ അതിനുമുമ്പ്, ഞങ്ങള്‍ രണ്ട് ദശലക്ഷം ടണ്‍ എത്തിക്കാന്‍ ശ്രമിക്കും, അത് വീണ്ടും ഒരു റെക്കോര്‍ഡായിരിക്കും '.


സിഐഎല്ലിന് ഇനി ഏകദേശം 22 ദിവസത്തെ സ്റ്റോക്കുണ്ട്, ഖനികളില്‍ വെള്ളം നിറയുന്നതിലേക്ക് നയിച്ച കല്‍ക്കരി മേഖലയിലെ മണ്‍സൂണ്‍ മഴ കുറയുന്നതിനാല്‍ കല്‍ക്കരി ഉത്പാദനം ക്രമാനുഗതമായി വര്‍ധിക്കും മന്ത്രി വ്യക്തമാക്കി.


അതായത് ഇപ്പോഴത്തെ സാഹചര്യം അല്പം കഠിനം ആണെങ്കിലും ഭയപ്പെടാന്‍ ഒന്നുമില്ല എന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്


കഴിഞ്ഞ വാരാന്ത്യത്തില്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കത്തയച്ചിരുന്നു കത്തയച്ചു, വൈദ്യുത നിലയങ്ങള്‍ക്ക് കൂടുതല്‍ കല്‍ക്കരി ലഭിക്കുന്നില്ലെങ്കില്‍ തലസ്ഥാനം കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും എന്നതായിരുന്നു അത്.


ദേശീയ തലസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മുന്നറിയിപ്പിന് മറുപടിയായി, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍ടിപിസി ട്വീറ്റ് ചെയ്തത് ശ്രദ്ധേയമായി , ഡല്‍ഹിയിലെ വിതരണ കമ്പനികള്‍ അവര്‍ക്ക് ലഭ്യമായ വൈദ്യുതിയുടെ 70 ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നായിരുന്നു അത്.


ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി എല്ലാ വര്‍ഷവും ഉണ്ടാകുന്നതില്‍ നിന്നും വ്യത്യസ്തമല്ല. പൊതുവെ ഇത്തരം സാഹചര്യത്തില്‍ , ഉല്‍പാദനത്തിലെ വിടവ് നികത്താന്‍ കൂടുതല്‍ കല്‍ക്കരി സാധാരണയായി ഇറക്കുമതി ചെയ്യാറാണ് പതിവ് . എന്നാല്‍ ആഗോള ഊര്‍ജ്ജ പ്രതിസന്ധി കാരണം, അന്താരാഷ്ട്ര വിലകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയതിനാല്‍, കൂടുതല്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത് സാമ്പത്തിക വെല്ലുവിളിയാണ്, ഇതാണ് ഇപ്പോള്‍ താല്‍ക്കാലികമായി ഉണ്ടായ വലിയ ക്ഷാമത്തിലേക്ക് നയിച്ചത്



'കല്‍ക്കരി ക്ഷാമത്തെക്കുറിച്ച് അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്' വൈദ്യുതി ദൗര്‍ലഭ്യത്തെക്കുറിച്ചുള്ള ഭയം അകറ്റാന്‍ ശ്രമിച്ചു കൊണ്ട് ഇന്ത്യന്‍ വൈദ്യുതി മന്ത്രി ആര്‍കെ സിംഗ് വ്യക്തമാക്കി ..


കനത്ത മഴയും അന്താരാഷ്ട്ര കല്‍ക്കരിയുടെ ഉയര്‍ന്ന വിലയുമാണ് വിതരണത്തെ തടസ്സപ്പെടുത്തിയതെന്ന് കല്‍ക്കരി മന്ത്രി പ്രഹ്ലാദ് ജോഷി കുറ്റപ്പെടുത്തി, എന്നാല്‍ 'മൂന്ന് നാല് ദിവസത്തിനുള്ളില്‍ എല്ലാം ശരിയാകും എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി


താല്‍ക്കാലികമായ ഈ ക്ഷാമം യഥാര്‍ത്ഥത്തില്‍ കല്‍ക്കരി ഉല്പാദനത്തില്‍ വന്ന ക്ഷാമം അല്ലെന്നും പ്രധാനമായും ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരുടെ ദീര്‍ഘ വീക്ഷണമില്ലായ്മ മാത്രം

ആണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്തായാലും കാര്യങ്ങള്‍ എത്രയോ പെട്ടെന്ന് ശരിയാകട്ടെ എന്ന് മാത്രം നമുക്ക് പ്രതീക്ഷിക്കാം



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 8 അംഗ സംഘം  (16 minutes ago)

ഒന്‍പത് വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ 41 കാരന് ശിക്ഷ വിധിച്ച് കോടതി  (26 minutes ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി  (41 minutes ago)

മലയാറ്റൂരില്‍ പത്തൊന്‍പതുകാരിയുടെ കൊലപാതകം; ആണ്‍ സുഹൃത്ത് അലന്‍ അറസ്റ്റില്‍  (1 hour ago)

നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ട വിധിയില്‍ നിലപാടുകള്‍ വ്യക്തമാക്കി ഭാഗ്യലക്ഷ്മി  (1 hour ago)

നടിയെ ആക്രമിച്ച കേസ്: എട്ട് വര്‍ഷം മുമ്പുള്ള പത്ര കട്ടിംഗ്‌സ് പങ്കുവച്ച് ജോയ് മാത്യു  (1 hour ago)

തലസ്ഥാനത്തെ വര്‍ണ്ണാഭമാക്കാന്‍ വസന്തോത്സവം-2025 ന് ഡിസംബര്‍ 23 ന് തുടക്കമാകും: പുഷ്പാലങ്കാര മത്സരത്തില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 12 വരെ അപേക്ഷിക്കാം  (2 hours ago)

ലാലിന് വേറെ ജോലിയില്ലേയെന്ന് മിക്കവരും എന്നോട് ചോദിക്കാറുണ്ട്; ബിഗ്‌ബോസിനെ കുറിച്ച് തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍  (2 hours ago)

ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് ഡിസംബര്‍ 12 ന് കോവളത്ത് തുടക്കം: ഡിസംബര്‍ 14 ന് 'കേരള ഫ്യൂച്ചര്‍ ഫോറ'ത്തില്‍ മുഖ്യമന്ത്രി സംവദിക്കും; ധന, വ്യവസായ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാര്‍ ആദ്യദിവസം  (2 hours ago)

ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം  (2 hours ago)

19കാരിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍: മദ്യലഹരിയില്‍ ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്റെ സമ്മതമൊഴി  (2 hours ago)

തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ബിജെപി വെച്ചിട്ടുള്ള ബോർഡ്, തോരണങ്ങൾ എന്നിവ പ്രവർത്തകർ നീക്കം ചെയ്യും; സാമഗ്രികൾ നീക്കം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്തമാണ് എന്ന് സന്  (2 hours ago)

പിണറായിക്ക് വെള്ളിടിവെട്ടിച്ച് ചെന്നിത്തല  (2 hours ago)

പ്രവാസികളേ സൂക്ഷിച്ചോ.... യു.എ.ഇയിൽ ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 50 ലക്ഷം ദിര്‍ഹം വരെ പിഴ യു എ ഇ കടുപ്പിക്കുന്നു  (4 hours ago)

വര്‍ക്കലയിലെ റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം; റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളുണ്ടായിരുന്നെങ്കിലും ആളപായമില്ല  (4 hours ago)

Malayali Vartha Recommends