Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...


മസ്തിഷ്‌കമരണം സംഭവിച്ച തമിഴ്‌നാട് സ്വദേശിനിയുടെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകി


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...

ശബ്ദം തിരിച്ചടിച്ചാല്‍ കെ സുരേന്ദ്രന്‍ ഔട്ട്! ബിജെപിയിൽ വീണ ബോംബ് പൊട്ടുമോ ചീറ്റുമോ?

13 OCTOBER 2021 03:46 PM IST
മലയാളി വാര്‍ത്ത

ആ ശബ്ദം സാക്ഷാല്‍  സുരേന്ദ്രന്റേതുതന്നെയെന്ന് ശാസ്ത്രീയ പരശോധനയില്‍ തെളിഞ്ഞാല്‍  ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന് പണിയാകും. പണി പോകും എന്നു മാത്രമല്ല,  വരുംകാല ഇലക്ഷനില്‍ മത്സരിക്കാന്‍ പോലുമാകാത്ത സ്ഥിതിയും ബിജെപി നേതാവ് സുരേന്ദ്രന്   വന്നേക്കാം.

 

 

 

 

 

 


തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പരിധിയില്‍ കേസ് വന്നാല്‍ കെ സുരേന്ദ്രന്‍ അകത്തുപോകാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം.  എന്തായാലും വിജയദശമിയും സരസ്വതിയുമൊക്കെ വരുംദിവസങ്ങളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്റെ ഭാവി തകര്‍ക്കുമോ എന്നാണ് കണ്ടറിയാനുള്ളത്.

 

 

 

 

 

 

എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ശബ്ദ പരിശോധന നടത്തുന്നത്.
വിവാദപരമായ സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍  കെ. സുരേന്ദ്രന്‍, ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് എന്നിവരുടെ ശബ്ദപരിശോധനയുടെ ഫലം പുറത്തുവരാന്‍  അധികം ദിവസങ്ങള്‍ വേണ്ടിവരില്ല. 

കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സിലെ  ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പരിശോധിച്ച  ശബ്ദത്തിന്റെ ഫലം വൈകാകെ പുറത്തുവരികയാണ്. പ്രസീത തിങ്കളാഴ്ച രാവിലെ പത്തരയോടെയും സുരേന്ദ്രന്‍ പന്ത്രണ്ടരയോടെയുമാണ് സ്റ്റുഡിയോയില്‍ എത്തി ശബ്ദസാമ്പിളുകള്‍ നല്‍കിയിരിക്കുന്നു. 

 

 

 

 

 

 

 

 

 


വയനാട് ജില്ലാ ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷ പരിഗണിച്ച ബത്തേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശബ്ദസാംപിളുകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടത്. കോഴക്കേസില്‍ ആരോപണം ഉന്നയിച്ച പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍സംഭാഷണം നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പുറത്തായിരുന്നു. ഇതില്‍ ഇരുവരും പറയുന്ന അതേ വാചകങ്ങള്‍തന്നെ സ്റ്റുഡിയോയില്‍വെച്ച് അഞ്ചുതവണ പറയിപ്പിച്ചു റെക്കോഡ് ചെയ്യുകയായിരുന്നു.

 

 

 

 

 

 

 


മൂന്നു മിനിറ്റുവീതം ദൈര്‍ഘ്യമുള്ള ഫയലുകളായാണ് സ്റ്റുഡിയോയില്‍ വിഗദ്ധരുടെ സാന്നിധ്യത്തില്‍ റെക്കോഡു ചെയ്തിരക്കുന്നത്. ഇവ രണ്ടു സി.ഡി.യിലാക്കി ഒരെണ്ണം പോലീസിനും മറ്റൊന്ന് കോടതിക്കും കൈമാറിയിട്ടുണ്ട്.വയനാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തിലായിരുന്നു ശബ്ദറിക്കാര്‍ഡിംഗ് നടപടികള്‍.
ഏതന്വേഷണവും നേരിടുമെന്നും പിണറായി വിജയന്റെ പോലീസാണെന്നറിഞ്ഞിട്ടും അന്വേഷണങ്ങളോടു സഹകരിക്കുന്നത് സത്യത്തോടുള്ള വിശ്വാസംകൊണ്ടാണെന്നും കെ സുരേന്ദ്രന്‍ പ്രസ്താവിച്ചിട്ടുണ്ട്. 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  കേസില്‍ ബി.ജെ.പി.ക്കോ തനിക്കോ എതിരായ ഒരു കാര്യവും നിലനില്‍ക്കില്ലെന്നുമാണ് നിലപാട്. ഇപ്പോള്‍ ശബ്ദം പരിശോധിക്കാന്‍ പറഞ്ഞു,  നാളെ രക്തം പരിശോധിക്കാന്‍ പറഞ്ഞാലും കൊടുക്കുമെന്നുമാണ് സുരേന്ദ്രന്റെ അവകാശ വാദം.പ്രസീതയും കെ സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തു വന്നതിന് പിന്നാലെയാണ് കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് പത്ത് ലക്ഷവും മാര്‍ച്ച് 26ന് ബത്തേരി മണിമല ഹോം സ്റ്റേയില്‍വച്ച് 25 ലക്ഷം രൂപയും സി.കെ ജാനുവിന് കൈമാറിയതായാണ് പ്രസീതയുടെ ആരോപണം. കെ. സുരേന്ദ്രനുമായുള്ള ശബ്ദരേഖയും പ്രസീത പുറത്തുവിട്ടിരുന്നു.   
കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് പ്രസീത  മുന്‍പ്  ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ജാനു ചോദിച്ചത് 10 കോടി രൂപയാണെന്നും പ്രസീത ആരോപിച്ചിരുന്നു.  ആരോപണം നിഷേധിച്ച സികെ ജാനു, തനിക്ക് അമിത് ഷായുമായടക്കം ബന്ധമുണ്ടെന്നും ഇടനിലക്കാരെ വെക്കേണ്ട ആവശ്യമില്ലെന്നുമാണ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 


കെ.സുരേന്ദ്രന്റെ വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാര്‍ച്ച് ആറിനാണ് സികെ ജാനുവിന് പണം നല്‍കിയതെന്ന് പ്രസീത പറയുന്നു. പണം കിട്ടിയതോടെയാണ് അമിത് ഷാ പങ്കെടുത്ത പരിപാടിക്ക് ജാനു എത്തിയത്. സുരേന്ദ്രന്‍ ജാനുവിന് പണം കൊടുത്തത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനല്ലെന്നും വ്യക്തിപരമായാണ് നല്‍കിയതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 


എന്‍ഡിഎ വിട്ട് ഇടതുപക്ഷത്തേക്ക് പോയ ജാനു, ഈ സമയത്ത് നേതാക്കളോട് പണം വാങ്ങിയെന്നും, അത് കൊടുക്കാതെ തിരികെ എന്‍ഡിഎയിലേക്ക് വരാനാവില്ലെന്നുമായിരുന്നു ജാനു പറഞ്ഞത്. അതിന് വേണ്ടിയായിരുന്നു പത്ത് ലക്ഷം രൂപ വാങ്ങിയത്. ഇതിന് ശേഷവും സി കെ ജാനുവിന് സുരേന്ദ്രന്‍ പണം നല്‍കിയെന്നും ആരോപണം നിലവിലുണ്ട്.
 സി കെ ജാനു മുഖംമൂടി മാത്രമാണെന്നും  ആദിവാസികളുടെ തലയെണ്ണി പണം വാങ്ങുകയാണ് അവര്‍ ചെയ്തതെന്നുമാണ് പ്രസീതയുടെ ആരോപണം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക​ശ്മീ​രി​ൽ ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് ശ്രീ​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ല്ലാ സ​ർ​വി​സു​ക​ളും റ​ദ്ദാ​ക്കി....  (9 minutes ago)

വായു മലിനീകരണത്തിന് നേരിയ ആശ്വാസം... ഡൽഹിയിൽ ഇടിവെട്ടോടെ കനത്ത മഴ...  (27 minutes ago)

അമ്മ സജിതയും മകൾ ഗ്രീമയും ജീവനൊടുക്കിയ സംഭവം...  (36 minutes ago)

ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി...  (45 minutes ago)

വർഷത്തിൽ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാൽ വാഹനം ഓടിക്കുന്ന ആളുടെ ലൈസൻസ് റദ്ദാക്കും...  (57 minutes ago)

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പർ....  (1 hour ago)

ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...  (1 hour ago)

രാജേശ്വരിയുടെ രണ്ട് വൃക്കകള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന  (1 hour ago)

രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്  (2 hours ago)

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (8 hours ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (8 hours ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (9 hours ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (9 hours ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (9 hours ago)

Malayali Vartha Recommends